യുഡിഎഫ് മന്ദബുദ്ധികൾ, സതീശൻ തലയിൽ ആൾത്താമസമില്ലാത്തയാൾ; തരൂർ വിഷയത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കെ.സുരേന്ദ്രൻ

പ്രതിപക്ഷ ധർമ്മം എന്തെന്ന് അറിയാത്ത പക്ഷമായി സതീശൻ്റെ പ്രതിപക്ഷം മാറിയെന്നും കെ. സുരേന്ദ്രൻ
യുഡിഎഫ് മന്ദബുദ്ധികൾ, സതീശൻ തലയിൽ ആൾത്താമസമില്ലാത്തയാൾ; തരൂർ വിഷയത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കെ.സുരേന്ദ്രൻ
Published on


ഭരണ-പ്രതിപക്ഷങ്ങൾക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് ഇൻഡ്യ സഖ്യം യാഥാർത്ഥ്യമായി. ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വ്യത്യാസമില്ല. പ്രതിപക്ഷ ധർമ്മം എന്തെന്ന് അറിയാത്ത പക്ഷമായി സതീശൻ്റെ പ്രതിപക്ഷം മാറിയെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.

ഡോ. ശശി തരൂർ എംപിയുടെ വിവാദ ലേഖന വിവാദത്തിലും കെ. സുരേന്ദ്രൻ പ്രതികരിച്ചു. സ്റ്റാർട്ടപ്പുകൾ കൂടിയത് കേന്ദ്രത്തിൻ്റെ ഇടപെടൽ കൊണ്ടാണ്. ആ വർധനവാണ് കേരളത്തിലും ഉണ്ടായത്. കേരളത്തിൽ തൊഴിലില്ലായ്മ വർധിക്കുകയാണെന്നും സംസ്ഥാന സർക്കാർ എന്താണ് ചെയ്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

പ്രതിപക്ഷത്തിന് ദിശാബോധം നഷ്ടപ്പെട്ടു. ഇടതുപക്ഷത്തിൻ്റെ കേന്ദ്ര വിരുദ്ധ പ്രചരണങ്ങൾ മന്ദബുദ്ധികളായ യുഡിഎഫ് ഏറ്റെടുക്കുന്നു. തലയിൽ ആൾതാമസമില്ലാത്ത സതീശനെ പോലുള്ളവരാണ് അത് ഏറ്റെടുക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സതീശൻ തലയിൽ ആൾതാമസമില്ലാത്തയാളണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

പിണറായി വിജയൻ്റെ ആഖ്യാനത്തിന് കൂട്ടുനിന്നാൽ പ്രതിപക്ഷം നാശത്തിലേക്ക് പോകും.
തരൂരിനോടുള്ള എതിർപ്പ് മറ്റു കാരണങ്ങൾ കൊണ്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എന്ത് തേങ്ങയാണ് നിങ്ങൾ ചെയ്യാൻ പോകുന്നത്. കോൺഗ്രസ് നശിച്ച് നാമാവശേഷമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com