പാലക്കാട് LDF - UDF ഡീൽ പൊളിഞ്ഞ് പാളീസാകും; മെട്രോ മാനെ വർഗീയവാദിയാക്കിയതിന്റെ പാപഭാരം എൽഡിഎഫ് അനുഭവിക്കും

അൻവറിന് യുഡിഎഫിനെ സമർദത്തിലാക്കാൻ കഴിഞ്ഞു എന്നത് അത്ഭുതമെന്നും സുരേന്ദ്രൻ പറഞ്ഞു
പാലക്കാട് LDF - UDF ഡീൽ പൊളിഞ്ഞ് പാളീസാകും; മെട്രോ മാനെ വർഗീയവാദിയാക്കിയതിന്റെ പാപഭാരം എൽഡിഎഫ് അനുഭവിക്കും
Published on

പാലക്കാട് എൽഡിഎഫിന്‍റെ വോട്ടുകള്‍ പോയത് യുഡിഎഫിലേക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മെട്രോ മാന്‍ ശ്രീധരൻൻ്റെ പരാജയം എൽഡിഎഫ് ആഘോഷിച്ചു. ലോകത്തിന് കേരളം നൽകിയ സംഭാവനയായ മെട്രോമാനെ വർഗീയവാദിയാക്കിയതിന്‍റെ പാപഭാരം എൽഡിഎഫ് അനുഭവിക്കും. എൽഡിഎഫ് - യുഡിഎഫ് ഡീല്‍ പൊളിഞ്ഞ് പാളീസാകും. അൻവറിന് യുഡിഎഫിനെ സമർദത്തിലാക്കാൻ കഴിഞ്ഞത് അത്ഭുതമെന്നും സുരേന്ദ്രൻ പറഞ്ഞു.

ALSO READ: കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണ സാധ്യത പരിശോധിച്ച് ഇഡി; പി.പി. ദിവ്യയുടെ പങ്കും അന്വേഷിക്കും

മുരളീധരൻ്റെയും പത്മജയുടെയും പ്രിതൃത്വം ചോദ്യം ചെയ്ത യുവനേതാവിന് മുരളീധരൻ ഓശാന പാടരുതെന്നും അദ്ദേഹം കൂട്ടിചേർത്തു. 768 കോടി രൂപ കേന്ദ്ര ധനസഹായം കേരളത്തിന്‍റെ കയ്യിലുണ്ടെന്നും മാധ്യമങ്ങൾ മാധ്യമങ്ങളുടെ പണി എടുക്കട്ടെയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ALSO READ: പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, നിയമോപദേശം തേടിയത് ടെർമിനേറ്റ് ചെയ്യാൻ: വീണാ ജോർജ്

ശോഭ സുരേന്ദ്രന്‍റെ ഫ്ലക്സ് കത്തിച്ചത് എൽഡിഎഫ് -  യുഡിഎഫ് പദ്ധതിയാണ്. തെരെത്തെടുപ്പിൻ്റെ അവസാന ഘട്ടം എടുക്കേണ്ട പണികൾ മാധ്യമ പിന്തുണയോടെ ഇപ്പോൾത്തന്നെ എല്‍ഡിഎഫും യുഡിഎഫും നടത്തുന്നുവെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം, പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് - യുഡിഎഫ് ഡീൽ നടന്നെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരനെ തോൽപ്പിക്കാൻ എൽഡിഎഫ് - യുഡിഎഫ് ഡീലുണ്ടായെന്നായിരുന്നു സുരേന്ദ്രൻ്റെ ആരോപണം. ബിജെപിയെ തോൽപ്പിക്കാനായി യാതൊരു മറയുമില്ലാതെ വോട്ട് മറിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com