പി.വി. അന്‍വറുമായി നല്ല ബന്ധം; ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഞാനുമായി ചര്‍ച്ച ചെയ്തിട്ടില്ല: കെ.ടി. ജലീല്‍

നിലവിലെ അൻവറിൻ്റെ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള നിലപാട് ഒക്ടോബർ രണ്ടിന് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു
പി.വി. അന്‍വറുമായി നല്ല ബന്ധം; ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ 
ഞാനുമായി ചര്‍ച്ച ചെയ്തിട്ടില്ല: കെ.ടി. ജലീല്‍
Published on

പൊലീസ് സേനയുമായി ബന്ധപ്പെട്ട അൻവറിൻ്റെ വെളിപ്പെടുത്തലിനോട് യോജിക്കുന്നു എന്ന് കെ.ടി. ജലീൽ എംഎൽഎ. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ താനുമായി ചർച്ച ചെയ്തിട്ടില്ല. നിലവിലെ അൻവറിൻ്റെ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള നിലപാട് ഒക്ടോബർ രണ്ടിന് അറിയിക്കും. പൊലീസ് സേനയിൽ വർഗീയവത്കരണം ഉണ്ടെന്നും കെ.ടി. ജലീൽ പറഞ്ഞു.

പരസ്യ പ്രതികരണം നടത്തരുതെന്ന സിപിഎം നേതൃത്വത്തിൻ്റെ നിർദേശം ലംഘിച്ച് മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയ പി.വി. അൻവറിനെ, അതേ നാണയത്തിൽ തന്നെ എതിർക്കുന്ന നിലപാടിലേക്കാണ് സിപിഎം നേതൃത്വം നീങ്ങുന്നത്. 

അൻവറിൻ്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും, പാർട്ടിയെയും, മുഖ്യമന്ത്രിയെയും ആക്രമിക്കുന്നത് പാർട്ടി ശത്രുക്കൾക്ക് വേണ്ടിയാണെന്നുമുള്ള വാദങ്ങളാണ് പല നേതാക്കളും മുന്നോട്ട് വെക്കുന്നത്. പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ലെന്ന പ്രഖ്യാപനത്തോടെ സിപിഎം സ്വതന്ത്ര എംഎൽഎ എന്ന ബന്ധം മുറിച്ചു നീക്കിയ അൻവറിനോട് ഇനി യാതൊരു പരിഗണനയും ആവശ്യമില്ലെന്ന നിലപാടാകും സിപിഎം നേതാക്കൾ സ്വീകരിക്കുക. അൻവറിനെതിരെ പാർട്ടി എന്ത്  നിലപാട് സ്വീകരിക്കുമെന്ന് ഇന്ന് അറിയാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com