സമസ്ത വിവാദത്തില്‍ ഉമര്‍ഫൈസി മുക്കത്തിന് രൂക്ഷവിമര്‍ശനം; പരാതി നല്‍കി കോഴിക്കോട് കൈതപ്പൊയില്‍ മഹല്ല് കമ്മിറ്റി

ഉമര്‍ ഫൈസിയുടെ നീക്കം സമസ്തയില്‍ വിഭാഗീയത സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു.
സമസ്ത വിവാദത്തില്‍ ഉമര്‍ഫൈസി മുക്കത്തിന് രൂക്ഷവിമര്‍ശനം; പരാതി നല്‍കി കോഴിക്കോട് കൈതപ്പൊയില്‍ മഹല്ല് കമ്മിറ്റി
Published on


സമസ്ത വിവാദത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് താഴെത്തട്ടില്‍ നിന്നും രൂക്ഷവിമര്‍ശനം. പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചതില്‍ നടപടി വേണമെന്നാണ് ആവശ്യം. ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്ത കേന്ദ്ര മുശാവറയ്ക്ക് കോഴിക്കോട് കൈതപ്പൊയില്‍ മഹല്ല് കമ്മിറ്റി പരാതി നല്‍കി. ഉമര്‍ ഫൈസിയുടെ നീക്കം സമസ്തയില്‍ വിഭാഗീയത സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു.

എടവണ്ണപ്പാറയിലും മുതലക്കുളം മൈതാനത്തും നടന്ന വിവാദ പ്രസംഗവും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വിവാദ പരസ്യത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മഹല്ല് പ്രവര്‍ത്തക സമിതിയിലെ 15 പേരും പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട്. ഉമര്‍ ഫൈസിയുടെ നീക്കം സമസ്തയില്‍ വിഭാഗീയത സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു.


സമസ്തയുടെ ആദര്‍ശ സമ്മേളനത്തില്‍ ഉമര്‍ ഫൈസി മുക്കത്തിനെതിരെ പ്രമേയം നല്‍കിയിരുന്നു. ലീഗ് അനുകൂലികളുടേതാണ് പ്രമേയം. ഉമര്‍ ഫൈസിയെ സമസ്ത മുശാവറ അംഗത്വത്തില്‍ നിന്ന് നീക്കണമെന്നും സമസ്തയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഉമര്‍ ഫൈസിയെ മാറ്റി നിര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. എസ് വൈ എസ് നേതാക്കളായ അബ്ദുസമദ് പൂക്കോട്ടൂര്‍, ഓണപ്പിള്ളി മുഹമ്മദ് ഫൈസി, എംസി മായിന്‍ഹാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com