കൂത്താട്ടുകുളം നഗരസഭയിലെ തട്ടിക്കൊണ്ടുപോകൽ; അറസ്റ്റിൽ തൃപ്തയല്ലെന്ന് കല രാജു, സിപിഎം വിശദീകരണ യോഗം ഇന്ന്

അറസ്റ്റ് ചെയ്യപ്പെട്ടവർ തന്നെ വലിച്ചിഴച്ചവരുടെ കൂടെ ഉണ്ടായിരുന്നവർ മാത്രമാണെന്നും, ഏരിയ സെക്രട്ടറിയാണ് തട്ടിക്കൊണ്ടുപോകലിൻ്റെ പ്രധാന സൂത്രധാരനെന്നും കല പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടെന്നും കലാ രാജു ചോദിച്ചു.
കൂത്താട്ടുകുളം നഗരസഭയിലെ തട്ടിക്കൊണ്ടുപോകൽ; അറസ്റ്റിൽ തൃപ്തയല്ലെന്ന് കല രാജു, സിപിഎം വിശദീകരണ യോഗം  ഇന്ന്
Published on

കൂത്താട്ടുകുളം നഗരസഭയിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്തതിൽ തൃപ്തയല്ലെന്ന് കൗൺസിലർ കലാ രാജു പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ടവർ തന്നെ വലിച്ചിഴച്ചവരുടെ കൂടെ ഉണ്ടായിരുന്നവർ മാത്രമാണെന്നും, ഏരിയ സെക്രട്ടറിയാണ് തട്ടിക്കൊണ്ടുപോകലിൻ്റെ പ്രധാന സൂത്രധാരനെന്നും കല പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടെന്നും കലാ രാജു ചോദിച്ചു.

അതേ സമയം തട്ടിക്കൊണ്ടുപോകൽ നടന്നത് നഗരസഭ ചെയർപേഴ്സന്റെ കാറിൽ എന്നാണ് എഫ്ഐആറിലുള്ളത്. കേസിൽ കലാ രാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.സംഭവവുമായി ബന്ധപ്പെട്ട് സിപിഎം വിശദീകരണ യോഗം വൈകിട്ട് നടക്കും.

updating......

Related Stories

No stories found.
News Malayalam 24x7
newsmalayalam.com