
വീണ്ടും അപകടം ഉണ്ടാക്കി കല്ലട ബസ്. അമിത വേഗതയിൽ എത്തിയ ബസ്, കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ വെച്ച് മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. കൊച്ചിയിലെ ആൽഫ ഒമേഗ സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗുണ്ടൽപ്പേട്ട് ചെക് പോസ്റ്റിൽ നിർത്തിയിട്ടിരുന്ന വാഹനത്തെ, അമിത വേഗതയിലെത്തിയ കല്ലട ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് മലയാളികൾക്ക് പരിക്കുണ്ട്. കൊച്ചിയിൽ നിന്ന് മൈസൂരിലേയ്ക്ക് സർവീസ് നടത്തുന്നതിനിടെയാണ് സംഭവം.