ഉമ തോമസിന് പരുക്കേറ്റ സംഭവം: ഒളിച്ചു കളി തുടര്‍ന്ന് ജിസിഡിഎ; സൈറ്റ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തിട്ടും പ്രാബല്യത്തിലെത്തിയില്ല

എസ്. എസ്. ഉഷ ഇന്നലെയും ഡ്യൂട്ടിയില്‍ എത്തി രജിസ്റ്ററില്‍ ഒപ്പിട്ടു. ഇതിന്റെ തെളിവുകള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ഉമ തോമസിന് പരുക്കേറ്റ സംഭവം: ഒളിച്ചു കളി തുടര്‍ന്ന് ജിസിഡിഎ; സൈറ്റ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തിട്ടും പ്രാബല്യത്തിലെത്തിയില്ല
Published on

കലൂരിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമ തോമസ് വീണ് പരുക്ക് പറ്റിയ സംഭവത്തില്‍ ജിസിഡിഎ ഒളിച്ചു കളി തുടരുന്നു. സൈറ്റ് എഞ്ചിനീയറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിറക്കിയിട്ടും പ്രാബല്യത്തില്‍ എത്തിയില്ല.

സ്‌റ്റേഡിയത്തില്‍ കെട്ടിയ വേദി പരിശോധിച്ച് അനുമതി നല്‍കിയ എസ്. എസ്. ഉഷയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജനുവരി നാലിന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ആണ് ഉഷയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. എസ്. എസ്. ഉഷ ഇന്നലെയും ഡ്യൂട്ടിയില്‍ എത്തി രജിസ്റ്ററില്‍ ഒപ്പിട്ടു. ഇതിന്റെ തെളിവുകള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു.

അതേസമയേം കലൂര്‍ സ്റ്റേഡിയം നൃത്തപരിപാടിക്ക് നല്‍കരുതെന്ന് നിലപാടെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ജിസിഡിഎ പ്രതികാര നടപടി സ്വീകരിക്കുന്നു. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് ജിസിഡിഎ സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൃദംഗവിഷന്റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നതിന്റെ പേരിലാണ് നോട്ടീസ്.


ഡിസംബര്‍ 29ന് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി ദിവ്യ ഉണ്ണിയ്‌ക്കൊപ്പം 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് ഉമ തോമസിന് അപകടം സംഭവിക്കുന്നത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്റ്റേജിലേക്ക് വരുന്നതിനിടെ, ഉമ തോമസ് എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിന് പകരമായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com