ഇടിക്കാന്‍ റെഡിയായി കല്യാണിയും; ദുല്‍ഖര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ്

ഈ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നെസ്ലനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്
ഇടിക്കാന്‍ റെഡിയായി കല്യാണിയും; ദുല്‍ഖര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ്
Published on


വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ശേഷം ഇടിക്കൂട്ടിലേക്ക് ഇറങ്ങാനൊരുങ്ങി നടി കല്യാണി പ്രിയദര്‍ശന്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാര്‍ഷ്യല്‍ ആര്‍ട്‌സ് അഭ്യസിച്ചു കല്യാണി പ്രിയദര്‍ശന്‍. ഈ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നെസ്ലനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ചിത്രത്തിനായി മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.


അരുണ്‍ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടിട്ടില്ല. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.


കല്യാണിക്ക് മുന്നെ തന്നെ നെസ്ലന്‍ ഇടിക്കൂട്ടിലേക്ക് ഇറങ്ങിയിരുന്നു. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന എന്ന ചിത്രത്തില്‍ ബോക്‌സര്‍ ആയാണ് നെസ്ലന്‍ എത്തുന്നത്. ഏപ്രില്‍ 10നാണ് ചിത്രം തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com