വീട്ടില്‍ ആള്‍താമസമില്ല, എന്നിട്ടും കറന്റ് ബില്ല് ഒരു ലക്ഷം; ഹിമാചലില്‍ ഭരണമാറ്റം വേണമെന്ന് കങ്കണ

അടുത്തിടെ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ വെച്ച് നടന്ന ഒരു ചടങ്ങിലാണ് കങ്കണ കറന്റ് ബില്ലനെ കുറിച്ച് സംസാരിച്ചത്
വീട്ടില്‍ ആള്‍താമസമില്ല, എന്നിട്ടും കറന്റ് ബില്ല് ഒരു ലക്ഷം; ഹിമാചലില്‍ ഭരണമാറ്റം വേണമെന്ന് കങ്കണ
Published on



മണാലിയിലെ വീട്ടില്‍ ഒരു ലക്ഷം രൂപ കറന്റ് ബില്ല് വന്നതിനെതിരെ പ്രതികരിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. താന്‍ താമസം പോലുമില്ലാത്ത വീട്ടിലാണ് ഇത്രയധികം തുക കറന്റ് ബില്ല് വന്നതെന്നും കങ്കണ പറഞ്ഞു. അടുത്തിടെ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ വെച്ച് നടന്ന ഒരു ചടങ്ങിലാണ് കങ്കണ കറന്റ് ബില്ലനെ കുറിച്ച് സംസാരിച്ചത്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെയും കങ്കണ കറന്റ് ബില്ലിന്റെ പേരില്‍ വിമര്‍ശിച്ചിട്ടുണ്ട്.

'ഈ മാസം ഞാന്‍ താമസിക്കുക പോലും ചെയ്യാത്ത എന്റെ മണാലിയിലെ വീട്ടില്‍ എനിക്ക് ഒരു ലക്ഷം രൂപ കറന്റ് ബില്ല് വന്നു. ഇത് പരിതാപകരമായ അവസ്ഥയാണ്. അത് വായിച്ച് ഇവിടെ സംഭവിക്കുന്ന കാര്യം ഓര്‍ത്ത് എനിക്ക് നാണക്കേട് തോന്നി. പക്ഷെ നമുക്ക് ഒരു അവസരമുണ്ട്. നിങ്ങളെല്ലാവരും എന്റെ സഹോദരി സഹോദരങ്ങളാണ്. നിങ്ങള്‍ താഴെ തട്ടില്‍ ഇറങ്ങി പണിയെടുക്കുന്നവരാണ്', എന്നാണ് കങ്കണ പറഞ്ഞത്.

'ഇത് നമ്മള്‍ എല്ലാവരുടെയും കടമയാണ്. ഈ രാജ്യത്തെ , ഈ സംസ്ഥാനത്തെ, പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകണം. ഇവടെയുള്ളവര്‍ ചെന്നായ്ക്കളാണെന്ന് ഞാന്‍ പറയും. അവരുടെ നഖങ്ങളില്‍ നിന്ന് നമുക്ക് ഈ സംസ്ഥാനത്തെ മോചിപ്പിക്കണം', എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

അതേസമയം എമര്‍ജന്‍സിയാണ് കങ്കണയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലഘട്ടത്തെ പശ്ചാത്തലമാ്ക്കിയൊരുക്കിയ ചിത്രമാണിത്. ചിത്രത്തില്‍ ഇന്ദിര ഗാന്ധിയുടെ വേഷമാണ് കങ്കണ അവതരിപ്പിച്ചത്. ചിത്രം സംവിധാനം ചെയ്തതും കങ്കണ തന്നെയായിരുന്നു. ചിത്രത്തിന് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ എമര്‍ജന്‍സി ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം നിലവില്‍ സ്ട്രീം ചെയ്യുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com