ജയിലിലെ ആഡംബര സൗകര്യം; കൊലക്കേസ് പ്രതിയാ നടന്‍ ദര്‍ശനെ ബെല്ലാരിയിലെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനം

ദർശൻ ജയിലിനുള്ളില്‍ വെച്ച് വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ജയിലിലെ ആഡംബര സൗകര്യം; കൊലക്കേസ് പ്രതിയാ നടന്‍ ദര്‍ശനെ ബെല്ലാരിയിലെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനം
Published on

കന്നഡ നടന്‍ ദര്‍ശനെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മാറ്റാന്‍ തീരുമാനം. ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ലഭിക്കുന്നെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് തീരുമാനം. കോടതി നിര്‍ദേശ പ്രകാരം ബെല്ലാരി ജയിലിലേക്കാണ് മാറ്റുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രേണുകാസ്വാമി വധക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയവെ സഹ തടവുകാര്‍ക്കൊപ്പം കാപ്പി കുടിച്ച് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ജയിലിനുള്ളില്‍ വെച്ച് വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവം വലിയ രീതിയില്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ ചീഫ് ജയില്‍ സൂപ്രണ്ട് വി ശേഷുമൂര്‍ത്തി ജയില്‍ സൂപ്രണ്ട് മില്ലികാര്‍ജുന്‍ സ്വാമി എന്നിവരടക്കം ഒന്‍പത് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ദര്‍ശന്റെ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ദര്‍ശനും പവിത്ര ഗൗഡയുമടക്കം 17 പേരാണ് അറസ്റ്റിലായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com