ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നവരെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവർ: കാന്തപുരം മുസ്ലിയാർ

ഒ. രാജഗോപാൽ എംപിയായ സമയത്ത് മർകസിൽ വന്നപ്പോഴും വലിയ കോലാഹലം ഉണ്ടാക്കി, ഇപ്പോൾ അതൊക്കെ കെട്ടടങ്ങിയെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു
ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നവരെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവർ:  കാന്തപുരം മുസ്ലിയാർ
Published on

ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ സുവർണ ജൂബിലി ആഘോഷ വേദിയിലായിരുന്നു കാന്തപുരത്തിന്റെ പരാമർശം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ശ്രീധരൻ പിള്ളയുടെ പരിപാടിയിൽ ഞാൻ പങ്കെടുത്തതിൽ വിമർശനമുണ്ടാകും. താൻ പരിപാടിയിൽ പങ്കെടുത്തത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഒ. രാജഗോപാൽ എംപിയായ സമയത്ത് മർകസിൽ വന്നപ്പോഴും വലിയ കോലാഹലം ഉണ്ടാക്കി, ഇപ്പോൾ അതൊക്കെ കെട്ടടങ്ങിയെന്നും അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരാണെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com