മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ആവർത്തിച്ച് കാന്തപുരം വിഭാഗം

സിറാജ് ദിനപത്രത്തിൽ റഹ്മത്തുള്ള ഖാസിമി എളമരം എഴുതിയ ലേഖനത്തിലാണ് ഇതു സംബന്ധിച്ച പരാമർശം
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ആവർത്തിച്ച് കാന്തപുരം വിഭാഗം
Published on


മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ആവർത്തിച്ച് കാന്തപുരം വിഭാഗം. വഖഫ് ആണെന്ന് തെളിയിക്കാൻ അതിന്റെ ആധാരവും കോടതി വിധിയും പരിശോധിച്ചാൽ മതിയെന്ന് റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു. സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ റഹ്മത്തുള്ള ഖാസിമി എളമരം എഴുതിയ ലേഖനത്തിലാണ് ഇതു സംബന്ധിച്ച പരാമർശം.

അതിന് പകരം വഖഫ് സമ്പ്രദായമാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞ് പച്ച വർഗീയത ഉത്പാദിപ്പിക്കുന്നവരുടെ ലക്ഷ്യം രാഷ്ട്രീയ നേട്ടമാണെന്നും ലേഖനത്തിൽ വിമർശനമുണ്ട്. ഫാറൂഖ് കോളേജ് അധികൃതരുടെ വഴിവിട്ട ഇടപാടുകൾ പരിശോധിക്കണമെന്നും, അതേസമയം തട്ടിപ്പുകാരിൽ നിന്ന് ഭൂമി വാങ്ങിയവർ മാനുഷിക പരിഗണന അർഹിക്കുന്നുവെന്നും സഖാഫി എളമരം പറയുന്നു.

"പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടത് സർക്കാരാണ്. ഭൂമിയെ കുറിച്ച് അറിയാതെ വില കൊടുത്ത് വാങ്ങിയവർക്ക് വഞ്ചിതരിൽ നിന്ന് വിലയീടാക്കി നഷ്ടപരിഹാരം നൽകണം. ഭൂമി ദേവസ്വത്തിന്റേത് ആണെങ്കിലും ക്രിസ്ത്യൻ ചർച്ചിന്റേതാണെങ്കിലും വഖഫ് സ്വത്തിന്റെതാണെങ്കിലും നീതിയും നിയമവുമാണ് മാനദണ്ഡമാകേണ്ടത്. ഭീഷണികൾക്ക് വഴങ്ങി താൽക്കാലിക പരിഹാരത്തിന് ശ്രമിക്കുന്നതിന്റെ ദുരന്തം ദൂരവ്യാപകമായിരിക്കും. ഭൂമാഫിയകളോട് ഒരു ഔദാര്യവും കാണിക്കേണ്ടതില്ല," എന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലൂടെ സഖാഫി എളമരം നിലപാടറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com