'ജ്വല്ലറി ഉദ്ഘാടനം ചെയ്യുന്ന ലാഘവത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടിക്ക് പോകരുത്'; പാണക്കാട് തങ്ങൾമാർക്കെതിരെ കാന്തപുരം സുന്നി വിഭാഗം

ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദ് സംഘടനകളുടെയും സംഘടിത സകാത്ത് പിരിവിനെ അനുകൂലിക്കുന്ന പാണക്കാട് തങ്ങള്‍മാര്‍ക്കെതിരെയാണ് കാന്തപുരം സുന്നി വിഭാഗം മുഖപത്രത്തിലെ വിമർശനം
'ജ്വല്ലറി ഉദ്ഘാടനം ചെയ്യുന്ന ലാഘവത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടിക്ക് പോകരുത്'; പാണക്കാട് തങ്ങൾമാർക്കെതിരെ കാന്തപുരം സുന്നി വിഭാഗം
Published on



പാണക്കാട് തങ്ങൾമാർക്കെതിരെ വിമർശനവുമായി കാന്തപുരം സുന്നി വിഭാഗം. ജമാഅത്തെ ഇസ്‌ലാമിയുടെയും മുജാഹിദ് സംഘടനകളുടെയും സംഘടിത സകാത്ത് പിരിവിനെ അനുകൂലിക്കുന്നതിനെതിരെയാണ് കാന്തപുരം സുന്നി വിഭാഗം പാണക്കാട് തങ്ങൾമാർക്കെതിരെ വിമർശനമുയർത്തിയത്. സിറാജ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് കാന്തപുരത്തിനെതിരായ വിമർശനം. ജ്വല്ലറിയും സൂപ്പര്‍ മാര്‍ക്കറ്റും ഉദ്ഘാടനം ചെയ്യുന്ന ലാഘവത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും, മുജാഹിദ് സംഘടനകളുടെയും സംഘടിത സകാത്ത് പരിപാടികള്‍ക്ക് പാണക്കാട് തങ്ങള്‍മാര്‍ തുടക്കം കുറിക്കരുതെന്നും ലേഖനത്തിൽ പറയുന്നു.


ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദ് സംഘടനകളുടെയും സംഘടിത സകാത്ത് പിരിവിനെ അനുകൂലിക്കുന്ന പാണക്കാട് തങ്ങള്‍മാര്‍ക്കെതിരെയാണ് കാന്തപുരം സുന്നി വിഭാഗം മുഖപത്രത്തിലെ വിമർശനം. കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമിയുടെ ബൈത്തുസ്സകാത്ത് പദ്ധതി പാണക്കാട് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പാണക്കാട് തങ്ങൾമാർക്കെതിരെ ലേഖനമെത്തിയത്. ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗക്കാർക്ക് സ്‌നേഹമോ ആദരവോ വിശ്വാസമോ ഇല്ലെന്നും, ചൂഷണം മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും സിറാജ് ദിനപത്രത്തിൽ വിമർശനമുണ്ട്.

'കള്ളന് കഞ്ഞിവെക്കരുത്' എന്ന തലക്കെട്ടില്‍ റഹ്മത്തുള്ള സഖാഫി എളമരമാണ് ലേഖനം എഴുതിയിരിക്കുന്നത്. ഇസ്‌ലാം നിര്‍ദേശിച്ച രീതികള്‍ക്ക് വിരുദ്ധമാണ് ഇത്തരം സംഘടിത സകാത്ത് പിരിവുകൾ. തങ്ങളുടെ സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും വളര്‍ച്ചയ്ക്കായും ഇത്തരം സംഘടനകള്‍ ദരിദ്രര്‍ക്ക് അവകാശപ്പെട്ട സകാത്ത് പണം ഉപയോഗിക്കുന്നു എന്നും ലേഖനത്തില്‍ വിമർശനമുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com