കഥ മുന്നോട്ട് കൊണ്ട് പോകാന്‍ സെക്‌സ് സീനിന്റെ ആവശ്യമില്ല: സ്ക്രീനില്‍ ഒരിക്കലും അത് ചെയ്തിട്ടില്ലെന്ന് കരീന കപൂര്‍

ദ ഡേട്ടി മാഗസിന്‍ നടത്തിയ സംഭാഷണത്തിലാണ് കരീന ഇതേ കുറിച്ച് സംസാരിച്ചത്
കഥ മുന്നോട്ട് കൊണ്ട് പോകാന്‍ സെക്‌സ് സീനിന്റെ ആവശ്യമില്ല: സ്ക്രീനില്‍ ഒരിക്കലും അത് ചെയ്തിട്ടില്ലെന്ന് കരീന കപൂര്‍
Published on



സിനിമയില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നതിനെ കുറിച്ച് തുറന്ന് സംസാരിച്ച് ബോളിവുഡ് താരം കരീന കപൂര്‍. ദ ഡേട്ടി മാഗസിന്‍ നടത്തിയ സംഭാഷണത്തിലാണ് കരീന ഇതേ കുറിച്ച് സംസാരിച്ചത്. ഹോളിവുഡ് താരം ഗിലിയന്‍ ആന്‍ഡ്രിസണും സംഭാഷണത്തിന്റെ ഭാഗമായിരുന്നു. ഗിലിയന്‍ കരീനയോട് ഇതേ കുറിച്ച് ചോദ്യം ചോദിക്കുകയായിരുന്നു.

'എനിക്ക് അറിയാം മുന്‍പ് തന്നെ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന്് നിങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ എനിക്ക് അക്കാര്യത്തില്‍ വേറെ അഭിപ്രായമാണ്. എനിക്ക് ഒരുപാട് കാര്യങ്ങളുണ്ട് സിനിമയില്‍ ചെയ്യാന്‍പറ്റാത്തതായി. നടിമാര്‍ ഇത്തരം റോളുകള്‍ ചെയ്യാന്‍ തയ്യാറായിരിക്കണം എന്നാണ് പറയാറ്. അതിനാല്‍ നിങ്ങള്‍ ഇതിന് അതിര് വെച്ചിരിക്കുന്നത് എങ്ങനെയാണ്?', എന്നായിരുന്നു ഗിലിയന്‍ ആന്‍ഡ്രിസണിന്റെ ചോദ്യം.

'ഒരു കഥ മുന്നോട്ട് കൊണ്ട് പോകാന്‍ സിനിമയ്ക്ക് സെക്‌സ് സീനിന്റെ ആവശ്യമുണ്ടെന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല. ഒരു കഥയില്‍ അത്തരം സീനുകള്‍ക്ക് പ്രാധാന്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് സ്‌ക്രീനില്‍ ചെയ്യാന്‍ എനിക്ക് ആഗഹമില്ല. ഞാന്‍ ഒരിക്കലും അത്തരം സീനുകള്‍ ചെയ്തിട്ടില്ല', എന്നാണ് കരീന പറഞ്ഞത്.

'എന്റെ ഇന്‍ഡസ്ട്രിയില്‍ ഇപ്പോഴും ഇത്തരം സീനുകള്‍ ഓപണ്‍ ആയി ചെയ്യുന്നത് കുറവാണ്. വെസ്റ്റില്‍ സ്ത്രീകളുടെ ലൈംഗികത വ്യക്തമായി കാണിക്കുന്നുണ്ട്', എന്നും കരീന പറഞ്ഞു.

അതേസമയം കരീന അവസാനമായി അഭിനയിച്ചത് രോഹിത്ത് ഷെട്ടിയുടെ സിംഗം എഗൈനാണ്. അടുത്തതായി മേഘന്‍ ഗുല്‍സറിനൊപ്പം സിനിമ ചെയ്യാനാണ് താരം ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. ഒരു ബിഗ് ബജറ്റ് തെന്നിന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ് കരീനയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com