
ഐപിഎല്ലിലെ മറ്റൊരു ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയക്കുതിപ്പിന് തടയിട്ട് ഹാർദിക് പാണ്ഡ്യയും കൂട്ടരും. സീസണിൽ ഡൽഹി നേരിടുന്ന ആദ്യ പരാജയമാണിത്. 12 റൺസിനാണ് ഡൽഹി തോൽവി വഴങ്ങിയത്. തോൽവിയോടെ ഡൽഹി രണ്ടാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ മുംബൈ ഏഴാം സ്ഥാനത്തേക്കുയർന്നിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.
മുംബൈ ഇന്ത്യൻസ് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19 ഓവറിൽ 193 റൺസിന് ഓൾഔട്ടായി. കരൺ ശർമയുടെ മൂന്ന് വിക്കറ്റ് പ്രകടനവും 19ാം ഓവറിലെ ബുംറയുടെ ബൗളിങ്ങും ഫീൽഡർമാരുടെ മികവും ചേർന്നാണ് മുംബൈയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്.
മുംബൈയ്ക്കായി മിച്ചെൽ സാൻ്റ്നർ രണ്ടും ബുംറയും ദീപക് ചഹാറും ഓരോ വീതം വിക്കറ്റും വീഴ്ത്തി.
കരുൺ നായർ (40 പന്തിൽ 89), അഭിഷേക് പോറൽ (25 പന്തിൽ 33), കെ.എൽ. രാഹുൽ (15), വിപ്രജ് നിഗം (14) എന്നിവർ മാത്രമാണ് പിന്നീട് കാര്യമായ സംഭാവനകൾ നൽകാനായത്. അഞ്ച് കൂറ്റൻ സിക്സറുകളുടേയും 13 ബൗണ്ടറികളുടേയും മികവിലാണ് കരുൺ 89 റൺസെടുത്തത്. 220ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായാണ് മലയാളി താരത്തിൻ്റെ തകർപ്പൻ പ്രകടനം.