കാസർഗോഡ് ഹണി ട്രാപ്പ് കേസ്; യുവതി തട്ടിപ്പ് നടത്തിയത് ഇൻകംടാക്‌സ് ഓഫീസറെന്ന വ്യാജേന

ഇൻകം ടാക്സ് സബ് ഇൻസ്പെക്ടറുടെ വ്യാജ ഐ ഡി കാർഡ് ഉപയോ​ഗിച്ചാണ് ശ്രുതി ചന്ദ്രശേഖരൻ സർക്കാർ ഉദ്യോ​ഗസ്ഥരെപ്പോലും തട്ടിപ്പിനിരയാക്കിയത്.
കാസർഗോഡ് ഹണി ട്രാപ്പ് കേസ്;
യുവതി തട്ടിപ്പ് നടത്തിയത് ഇൻകംടാക്‌സ് ഓഫീസറെന്ന വ്യാജേന
Published on

കാസർഗോഡ് കേന്ദ്രീകരിച്ച് നടന്ന ഹണി ട്രാപ്പ് കേസിൽ പ്രതിയായ യുവതി ഇൻകംടാക്സ് ഓഫീസർ ചമഞ്ഞ് നടത്തിയത് ഇരുപതിലേറെ തട്ടിപ്പുകൾ. ഇൻകം ടാക്സ് സബ് ഇൻസ്പെക്ടറുടെ വ്യാജ ഐ ഡി കാർഡ് ഉപയോ​ഗിച്ചാണ് ശ്രുതി ചന്ദ്രശേഖരൻ സർക്കാർ ഉദ്യോ​ഗസ്ഥരെപ്പോലും തട്ടിപ്പിനിരയാക്കിയത്. ഉന്നത പൊലീസുകാർ ഉൾപ്പെടെയുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് പുറത്ത് പറഞ്ഞിട്ടില്ല.

മേൽപ്പറമ്പ് എസ് ഐ അരുൺ മോഹനെതിരെ ശ്രുതി ചന്ദ്രശേഖരൻ നടത്തിയ വ്യാജ ആരോപണങ്ങൾ അന്വേഷിച്ചതോടെയാണ്, യുവതി മുൻപ് നടത്തിയ സമാന തട്ടിപ്പുകളും പുറത്ത് വന്നത്. 2021 ജൂണിൽ കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയ ശ്രുതി ഇൻകംടാക്സ് സബ് ഇൻസ്‌പെക്ടറെന്ന് സ്വയം പരിചയപ്പെടുത്തി. അതിന് വ്യാജമായി തയ്യാറാക്കിയ ഇൻകം ടാക്സ് ഓഫിസറുടെ തിരിച്ചറിയൽ രേഖയും പൊലീസുകാരെ കാണിച്ചു. അയൽവാസിയ്‌ക്കെതിരെ യുവതി നൽകിയ പരാതി വ്യാജമാണെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. മാത്രമല്ല ശ്രുതി ചന്ദ്രശേഖരൻ പ്രതിയെന്ന് ആരോപിച്ച വ്യക്തിയിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്തെന്നും വ്യക്തമായി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനായ പൊലീസുകാരനെയും യുവതി സ്വാധീനിക്കാൻ ശ്രമിച്ചു. കണ്ണൂർ കാസർ​ഗോ‍‍‍ഡ് ജില്ലകൾ കേന്ദ്രീകരിച്ചാണ് ശ്രുതി, കൂടുതൽ തട്ടിപ്പുകൾ നടത്തിയത്. സർക്കാ‌ർ ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തുടർച്ചയായി വാ‍ർത്തകൾ പുറത്തുവന്നിട്ടും പരാതി നൽകാത്തത് ഇതുകൊണ്ടാകാം എന്നുമാണ് വിലയിരുത്തൽ. അതിനിടെ ലഭിച്ച പരാതികൾ ഒത്തുതീർപ്പാക്കാൻ ചില പൊലീസ് ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നതായും അരോപണമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com