
കാസര്‍ഗോഡ് കേന്ദ്രീകരിച്ചുള്ള ഹണിട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. തട്ടിപ്പിനായി മക്കളെയും ഉപയോഗിച്ച സംഭവത്തിലാണ് കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും റിപ്പോര്‍ട്ട് തേടിയത്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിച്ച സംഭവം അന്വേഷിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടക്കും നിര്‍ദേശം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തു വന്നു.
പതിനാല് ലക്ഷം രൂപ തട്ടിയെടുത്ത തൃശൂര്‍ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെയും, ഭര്‍ത്താവിന്റെ ബന്ധുവായ അറുപതുകാരനെയുമാണ് ശ്രുതി ചന്ദ്രശേഖരന്‍ മക്കളെ ഉപയോഗിച്ച് പോക്‌സോ കേസില്‍ കുടുക്കിയത്. തട്ടിപ്പ്‌കേസില്‍ പിടിവീഴും എന്ന് ഉറപ്പായതോടെയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചും യുവതി തട്ടിപ്പ് നടത്തിയത്. രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശം ശ്രുതി നിഷേധിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.
ഈ അധ്യയന വര്‍ഷം കാസര്‍ഗോഡ് നഗരത്തിലെ സ്‌കൂളില്‍ ഇവര്‍ കുട്ടികളെ ചേര്‍ത്തെങ്കിലും ആകെ മൂന്ന് ദിവസം മാത്രമായിരുന്നു ഇവര്‍ സ്‌കൂളില്‍ എത്തിയത്. ഇക്കാര്യം അന്വേഷിക്കുമ്പോള്‍ കൃത്യമായ മറുപടി ഇല്ലെന്ന് അധ്യാപകരും വ്യക്തമാക്കി. വിഷയം ചര്‍ച്ചയായതിന് പിന്നാലെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്. ജില്ലാ പൊലീസ് മേധാവിയോടും, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കുട്ടികള്‍ സ്‌കൂളില്‍ എത്തിയില്ലെന്ന സംഭവം അന്വേഷിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രുതിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ബാലാവകാശ കമ്മീഷന്റെ തീരുമാനം.