

സെൻട്രൽ കെനിയയിലെ ബോർഡിങ് സ്കൂളിലെ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. കെനിയയിലെ നൈറിസ് ഹിൽസൈഡ് എൻദരാഷ അക്കാദമിയിലാണ് തീപിടിത്തം ഉണ്ടായത്. 27 ലേറെ വിദ്യാർഥികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടികൾ കിടന്നുറങ്ങുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. 10നും 14 നും ഇടയിലുള്ള ഏകദേശം 150 ഓളം വിദ്യാർഥികളാണ് തീപിടിത്ത സമയത്ത് ഡോർമിറ്ററിയിലുണ്ടായിരുന്നത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. തീപിടിത്തത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ കത്തിക്കരിഞ്ഞിരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Also Read: ഇസ്രയേൽ - ഹമാസ് യുദ്ധം, സമാധാന ചർച്ചകളിൽ അനിശ്ചിതത്വം, പ്രതിസന്ധിയായി ഫിലാഡൽഫി ഇടനാഴി