ഇടുക്കി ഡിഎംഒയ്ക്ക് മറുപടി നൽകാൻ സമയം നൽകിയില്ല; സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവ്

ഇന്നലെയാണ് ഉദ്യോഗസ്ഥനെ കൈക്കൂലി അടക്കമുള്ള ആരോപണങ്ങളെ തുടർന്ന് സസ്പെൻഡ് ചെയ്തത്
ഇടുക്കി ഡിഎംഒയ്ക്ക് മറുപടി നൽകാൻ സമയം നൽകിയില്ല; സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവ്
Published on: 
Updated on: 

ഇടുക്കി ഡിഎംഒ യുടെ സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവ്. ഡോ. എൽ മനോജിനെതിരായ നടപടിയാണ് പിൻവലിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആണ് ഉത്തരവിട്ടത്. ആരോപണങ്ങളിൽ മറുപടി നൽകാൻ ഡോ.എൽ മനോജിന് അവസരം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിൻ്റെ നടപടി.

ഇന്നലെയാണ് ഉദ്യോഗസ്ഥനെ കൈക്കൂലി അടക്കമുള്ള ആരോപണങ്ങളെ തുടർന്ന് സസ്പെൻഡ് ചെയ്തത്. ഗവർണർറുടെ ഉത്തരവ് പ്രകാരം ആരോഗ്യവകുപ്പ് ജോയിൻ്റ് സെക്രട്ടറിയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്. പിന്നാലെ ഇടുക്കി ജില്ല മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ സുരേഷ് വർഗീസിന് താൽക്കാലിക ചുമതല നൽകിയിരുന്നു.

മനോജിന് എതിരായ പരാതി സംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് അവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രൈബ്യൂണൽ ഉത്തരവ് വന്നതോടെ ഇടുക്കി ഡിഎംഒയുടെ ചുമതലയിൽ ഡോ.എൽ.മനോജിന് തുടരാനാവും.

News Malayalam 24x7
newsmalayalam.com