
ടീമിൻ്റെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് മൈക്കൽ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. അസിസ്റ്റൻ്റ് കോച്ചുമാരായ ബിയോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവർക്കൊപ്പം ഹെഡ് കോച്ച് മൈക്കൽ സ്റ്റാറേയും ക്ലബ്ബ് വിടുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അസിസ്റ്റൻ്റ് കോച്ചുമാരായ ജോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരോടൊപ്പം ഹെഡ് കോച്ച് മൈക്കൽ സ്റ്റാറേയും അവരുടെ ചുമതല ഉപേക്ഷിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ക്ലബ്ബിനൊപ്പമുള്ള സമയത്തുടനീളം നൽകിയ സംഭാവനകൾക്ക് ക്ലബ് മൈക്കൽ, ബിയോൺ, ഫ്രെഡറിക്കോ എന്നിവരോട് ആത്മാർത്ഥമായി നന്ദി പറയുന്നു. അവരുടെ ഭാവി ഉദ്യമങ്ങളിൽ വിജയാശംസകൾ നേരുന്നുവെന്നും ക്ലബ് അറിയിച്ചു.
പുതിയ മുഖ്യ പരിശീലകനെ വൈകാതെ പ്രഖ്യാപിക്കും. പുതിയ നിയമനം സ്ഥിരീകരിക്കുന്നത് വരെ, കെബിഎഫ്‌സിയുടെ റിസർവ് ടീം ഹെഡ് കോച്ചും യൂത്ത് ഡെവലപ്‌മെൻ്റ് തലവനുമായ ടോമാസ് തൂഷും അസിസ്റ്റൻ്റ് കോച്ചുമായ ടിജി പുരുഷോത്തമനും, സീനിയർ ടീമിൻ്റെ മാനേജ്‌മെൻ്റിൻ്റെ ചുമതല ഏറ്റെടുക്കും.