സാൾട്ട് ലേക്കിൽ മരണക്കളിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാർ; എതിരാളികൾ ഈസ്റ്റ് ബംഗാൾ

കൊല്‍ക്കത്ത സാള്‍ട്ട്‌ ലേക്ക് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് ആവേശ പോരാട്ടം
സാൾട്ട് ലേക്കിൽ മരണക്കളിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാർ; എതിരാളികൾ ഈസ്റ്റ് ബംഗാൾ
Published on


ഇന്ത്യൻ സൂപ്പർ ലീ​ഗിൽ എവേ മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന്‌ ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകത്തിലിറങ്ങുന്നത്. കൊല്‍ക്കത്ത സാള്‍ട്ട്‌ ലേക്ക് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് ആവേശ പോരാട്ടം.



നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 10 പേരായി ചുരുങ്ങിയിട്ടും ഗോൾരഹിത സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടിരുന്നു. അവസാന അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു സമനിലയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. 17 മത്സരങ്ങളില്‍ 21 പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയില്‍ ജയം നേടാൻ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചിരുന്നു. ഇന്ന് മികച്ച മത്സരഫലം സ്വന്തമാക്കിയാല്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനാകും. ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും സജീവമാണ്.



ഇന്ത്യൻ സൂപ്പർ ലീ​ഗിൽ നിലവില്‍ 37 പോയിന്റുമായി മോഹന്‍ ബഗാന്‍ ഒന്നാമതും, 30 പോയിന്റുള്ള എഫ്‌സി ഗോവ രണ്ടാമതുമാണ്. ലീഗില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ളവര്‍ നേരിട്ട് സെമി ഫൈനല്‍ യോഗ്യത നേടുമ്പോള്‍, മൂന്ന് മുതല്‍ ആറ് വരെ സ്ഥാനത്തുള്ളവര്‍ പ്ലേ ഓഫ് കളിക്കേണ്ടി വരും. അവശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ നാലോ അഞ്ചോ ജയം നേടിയാല്‍ ആദ്യ ആറ് സ്ഥാനങ്ങളില്‍ ഇടം നേടി പ്ലേ ഓഫിന് യോഗ്യത നേടാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സാധ്യത തെളിഞ്ഞേക്കും. 16 മത്സരങ്ങളില്‍ 14 പോയിന്റുമായി 11-ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com