ഇന്ന് സംസ്ഥാന ബജറ്റ്: പ്രതീക്ഷയോടെ കേരളം

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അവസാനത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക.
ഇന്ന് സംസ്ഥാന ബജറ്റ്: പ്രതീക്ഷയോടെ കേരളം
Published on


കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബജറ്റ് ഇന്ന്. രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാനത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക. രാവിലെ ഒന്‍പത് മണിക്കാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും വയനാട് പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയും ജനക്ഷേമ ബജറ്റ് അവതരിപ്പിക്കാനാകും ധനമന്ത്രിയുടെ ശ്രമം.

കഴിഞ്ഞ ബജറ്റുകളില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് ഉണ്ടായിട്ടില്ലാത്തതിനാല്‍ ഇത്തവണ വലിയ പ്രതീക്ഷ തന്നെ ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. അധിക വരുമാനത്തിനായി മോട്ടോര്‍ വാഹന നികുതി, ഭൂനികുതി എന്നിവയ്ക്ക് മേല്‍ സെസ്, സേവനങ്ങള്‍ക്കുള്ള ഫീസും പിഴയും വര്‍ധിപ്പിക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമോ എന്നും ബജറ്റ് വരെ കാത്തിരുന്ന് കാണേണ്ടതാണ്. കഴിഞ്ഞ യൂണിയന്‍ ബജറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ബിഹാറിന് വാരിക്കോരി കൊടുത്തപ്പോഴും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം.

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിന് ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും ഒരു പ്രഖ്യാപനവുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന ബജറ്റില്‍ വയനാടിന് ആശ്വാസകരമായി എന്ത് പ്രഖ്യാപനമാവും ഉണ്ടാവുകയെന്ന ആകാംക്ഷയിലാണ് കേരളക്കര. ടൂറിസമാണ് മറ്റൊരു പ്രധാന മേഖല. വയനാട് സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമാണെന്നിരിക്കെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രഖ്യാപനങ്ങളും പ്രധാനപ്പെട്ടതാണ്.

പ്രകടന പത്രികയിലെ വാഗ്ദാനം പൂര്‍ണമായും പാലിക്കില്ലെങ്കിലും 100 മുതല്‍ 200 വരെയുള്ള വര്‍ധനവാണ് ധനമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന.
അധിക വരുമാനത്തിനായി മോട്ടോര്‍ വാഹന നികുതി, ഭൂനികുതി എന്നിവയ്ക്ക് മേല്‍ സെസ്, സേവനങ്ങള്‍ക്കുള്ള ഫീസും പിഴയും വര്‍ധിപ്പിക്കും. വിഴിഞ്ഞത്തിനും വയനാടിനും ഊന്നല്‍ നല്‍കുന്ന ബജറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യങ്ങളെയും പരിഗണിക്കുമെന്നാണ് വിവരം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com