
മലപ്പുറത്തെ അപകീർത്തിപ്പെടുത്തും വിധത്തിൽ 'ദി ഹിന്ദു' പത്രത്തിന് അഭിമുഖ വിവാദത്തിൽ ആദ്യമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഞാനോ സർക്കാരോ പിആർ ഏജൻസിയെ വാർത്ത നൽകാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ആർക്കും പണം നല്‍കിയിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
"അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണ്. ഇന്‍റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേരായിരുന്നു. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. എന്നാൽ ആരാണെന്നറിയില്ല. മാധ്യമ സംഘത്തിലെ ആളാണെന്ന് വിചാരിച്ചു. ദി ഹിന്ദു ഇങ്ങോട്ട് സുബ്രഹ്മണ്യൻ വഴി അഭിമുഖത്തിനു സമീപിക്കുകയായിരുന്നു," മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദുവിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. "ഇന്‍റര്‍വ്യൂവിന് എത്തിയത് ആദ്യം രണ്ടുപേരാണ്. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. ആരാണെന്നറിയില്ല. മാധ്യമ സംഘത്തിലെ ആളാണെന്ന് വിചാരിച്ചു. ഇന്‍റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേര്‍. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. ആരാണെന്നറിയില്ല. മാധ്യമസംഘത്തിലെ ആളാണെന്ന് വിചാരിച്ചു," മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് എന്തായാലും പിആർ ഏജൻസി ഇല്ലെന്നും പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ അച്ചടിച്ചു വന്നു. ജില്ലാ അടിസ്ഥാനത്തിൽ എടുത്താലും ജനസംഖ്യാ അടിസ്ഥാനത്തിൽ എടുത്താലും മലപ്പുറം ജില്ലയിലാണ് കേസ് കൂടുതൽ എന്ന് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദ അഭിമുഖം സംബന്ധിച്ച തെറ്റിദ്ധാരണ 'ദി ഹിന്ദു' പത്രം തിരുത്തിയത് മാന്യമായ നിലപാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.