ആലപ്പുഴയിൽ വിഭാഗീയത അവസാനിച്ചിട്ടില്ല; ജില്ലാ സമ്മേളനത്തിൽ മുന്നറിയിപ്പുമായി പിണറായി വിജയൻ

വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലും നേതാവിൻ്റെ പിന്തുണ കിട്ടുമെന്ന് കരുതരുതെന്നും പിണറായി വിജയൻ അറിയിച്ചു
ആലപ്പുഴയിൽ വിഭാഗീയത അവസാനിച്ചിട്ടില്ല; ജില്ലാ സമ്മേളനത്തിൽ  മുന്നറിയിപ്പുമായി പിണറായി വിജയൻ
Published on

ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിൽ സഖാക്കൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ പാർട്ടിക്കിടയിലുള്ള വിഭാഗീയത അവസാനിച്ചിട്ടില്ല. വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലും നേതാവിൻ്റെ പിന്തുണ കിട്ടുമെന്ന് കരുതരുത്. ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. "നഷ്ടപ്പെട്ടുപോയ വോട്ട് തിരിച്ചു പിടിക്കാൻ ശക്തമായി പ്രവർത്തിക്കണം. വോട്ട് ചോർച്ചയിൽ സംഘടനാപരമായ പരിശോധന നടന്നില്ല. വലതുപക്ഷ മാധ്യമങ്ങളെ പ്രതിരോധിക്കാൻ ദേശാഭിമാനിയുടെ പ്രചാരണം ഊർജിതമാക്കണം", മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി ആലപ്പുഴ പാർട്ടിക്കിടയിലെ വിഭാഗീയത കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പാർട്ടി ഘടകങ്ങൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കായംകുളത്ത് പാർട്ടിക്ക് ബിജെപിയുടെ പിന്നിലേക്ക് പോകേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് മുഖ്യമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചത്. വിഭാഗീയത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അത് തീർന്നിട്ടിലെന്നത് അംഗീകരിക്കാൻ കഴിയില്ല. സംഘടനാപരമായ ചർച്ച നടത്തുന്നതിനിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com