NEWSROOM
വന്യജീവികൾ കാടിറങ്ങുന്നത് തടയാൻ 'മിഷൻ FFW' അവതരിപ്പിച്ച് വനം വകുപ്പ്
വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് 'മിഷൻ FFW'. മൂന്ന് ഘട്ടങ്ങളിലായി ഈ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു
ഭക്ഷണവും വെള്ളവും കുറവായത് കൊണ്ടാണ് വന്യജീവികൾ കാടിറങ്ങുന്നതെന്നും ജലലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ കർമ്മ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് 'മിഷൻ FFW'. മൂന്ന് ഘട്ടങ്ങളിലായി ഈ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
പദ്ധതിയുടെ ഒന്നാംഘട്ടം ഫെബ്രുവരി 10ന് മുൻപ് ആരംഭിക്കും. ഇതിൻ്റെ ഭാഗമായി വനത്തിനുള്ളിലെ കുളങ്ങളും ചെക്ക് ഡാമുകളും ശുചീകരിക്കും. യൂക്കാലി പോലുള്ള മരങ്ങൾ വെട്ടിനീക്കുമെന്നും മന്ത്രി പറഞ്ഞു.

