ഇടുക്കിയിൽ ഏലകൃഷി നശിച്ച കർഷകർക്ക് ആശ്വാസം; 10 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

സംസ്ഥാന ദുരന്ത നിവാരണ മിറ്റിഗേഷൻ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്
ഇടുക്കിയിൽ ഏലകൃഷി നശിച്ച കർഷകർക്ക് ആശ്വാസം; 10 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്
Published on


ഇടുക്കിയിൽ ഏലകൃഷി നശിച്ച കർഷകർക്ക് 10 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. സംസ്ഥാന ദുരന്ത നിവാരണ മിറ്റിഗേഷൻ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. പതിനയ്യായിരത്തിലധികം ഹെക്ടർ സ്ഥലത്തെ ഏലകൃഷി നശിച്ചതായാണ് കണക്ക്.

കഴിഞ്ഞ വർഷത്തെ വേനലിലാണ് കൃഷി നാശമുണ്ടായത്. ജില്ലയിൽ 17944 കർഷകരുടെ കൃഷിയാണ് കഴിഞ്ഞ വർഷത്തെ വേനൽ ചൂടിൽ കരിഞ്ഞുണങ്ങിയത്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം വൈകിയതോടെ ആശങ്കയിലായിരുന്നു ഇടുക്കിയിലെ കർഷകർ.

സർക്കാരിന്റെ എയിംസ് പോർട്ടലിലെ കണക്കനുസരിച്ച് 2024ലെ വേനൽച്ചൂടിൽ ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ 17,944 ഏലം കർഷകർക്ക് കൃഷി നാശമുണ്ടായതായും, 4368.8613 ഹെക്ടർ ഏലം കൃഷി നശിച്ചതായും 10.93 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായുമാണ് കണക്ക്. ആദ്യഘട്ടമായി 78 ലക്ഷത്തിലധികം രൂപ അനുവദിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com