മലപ്പുറം പരാമർശ വിവാദം: രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ, കൂടുതൽ വിശദാംശങ്ങൾ തേടും

ഒരു ഇടവേളയ്ക്കുശേഷം സർക്കാരും ഗവർണറും കൊമ്പുകോർക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് മലപ്പുറം വിവാദം നീങ്ങുന്നത്
മലപ്പുറം പരാമർശ വിവാദം: രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ, കൂടുതൽ വിശദാംശങ്ങൾ തേടും
Published on

ഗവർണർ സർക്കാർ പോര് വീണ്ടും മുറുകുന്നു. മലപ്പുറം പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ തീരുമാനം. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ തേടി വീണ്ടും സർക്കാരിന് കത്ത് അയക്കും. മറുപടി നൽകിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാൻ ആകില്ലെന്ന നിലപാടിലാണ് സർക്കാർ.

ഒരു ഇടവേളയ്ക്കുശേഷം സർക്കാരും ഗവർണറും കൊമ്പുകോർക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് മലപ്പുറം വിവാദം നീങ്ങുന്നത്. രാജ്ഭവനിലേക്ക് ചീഫ് സെക്രട്ടറിയെയും ഡിജിപിയേയും വിളിച്ചുവരുത്താനുള്ള തീരുമാനം തടഞ്ഞ സർക്കാർ നടപടിയിൽ പ്രതിഷേധത്തിലാണ് ഗവർണർ. എന്നാൽ ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നടപടി എന്ന നിലപാടിലുറച്ചു നിൽക്കുകയാണ് സർക്കാർ.

സർക്കാർ അറിയാതെ ചീഫ് സെക്രട്ടറിയെയും ഡിജിപിയേയും വിളിച്ചുവരുത്തി വിശദീകരണം തേടാനുള്ള നടപടി തടഞ്ഞതും അതിനാലെന്നാണ് സർക്കാരിൻറെ വിശദീകരണം. പി.വി. അൻവറിൻ്റെ ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച മറുപടിക്കത്തിൽ വ്യക്തമാക്കുന്നുണ്ട്. വിവാദമായ മലപ്പുറം പരാമർശത്തിൽ ഗവർണറുടെ വിശദീകരണം തേടൽ സ്വാഭാവിക നടപടിയായി സർക്കാർ കരുതുന്നില്ല. സർക്കാരിനെയും അതുവഴി മുഖ്യമന്ത്രിയെയും പ്രതിരോധത്തിൽ ആക്കാനുള്ള സംഘപരിവാർ അജണ്ടയായാണ് സർക്കാർ നീക്കത്തെ കാണുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com