
കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഹൃദ്യമായ ഓണാശംസകൾ നേര്‍ന്നു. ഓണത്തിന്‍റെ പ്രാധാന്യവും പ്രതീകങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ ഓണസന്ദേശം.
Also Read: IMPACT | റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികളുടെ ആദ്യ സംഘം ഇന്ന് ജന്മനാട്ടിലെത്തും
"ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്‍റെ ഹാർദമായ ഓണാശംസകൾ. കേരളത്തിന്‍റെ ദേശീയ ഉല്‍സവമാണ് ഓണം. ഓണത്തിന്‍റെ പ്രാധാന്യം ആഘോഷത്തിന്‍റെ പകിട്ടിലല്ല, അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ്. നാടു കാണാന്‍ വർഷത്തില്‍ ഒരിക്കല്‍ എത്തുന്ന മാവേലിയെ നാം സമൃദ്ധിയാല്‍ സ്വീകരിക്കുന്നുവെന്നാണ് ഐതീഹ്യം. ഓണസദ്യയും ഓണക്കോടിയും സദ്യയും ഓണക്കളിയും അതിന്‍റെ പ്രതീകമാണ്. ഐതിഹ്യത്തിലെ സമത്വസുന്ദര കാലത്തിന്‍റെ ഓർമ ഓണത്തിലൂടെ പുതുക്കുമ്പോൾ അത് അത്തരം ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രചോദനവുമാകുന്നു. ജാതി-മത വ്യത്യാസങ്ങൾക്ക് അതീതമായ മാനസിക ഒരുമയുടെ ആഘോഷമാണ് ഓണം. ഓണത്തിന്‍റെ സ്നേഹസന്ദേശം ലോകമെങ്ങും എത്തിക്കാൻ നമുക്ക് സാധിക്കട്ടെ, ലോകാ സമസ്താ സുഖിനോ ഭവന്ദു” - ഗവർണർ സന്ദേശത്തിൽ പറഞ്ഞു.