ആറ് പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ആനന്ദമേകിയ സ്വരം; ജയചന്ദ്രന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ഗവർണർ

ഇന്ന് രാത്രിയാണ് മലയാളത്തിന്റെ പ്രിയ ​ഗായകൻ പി. ജയചന്ദ്രന്‍‌ അന്തരിച്ചത്
ആറ് പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ആനന്ദമേകിയ സ്വരം; ജയചന്ദ്രന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ഗവർണർ
Published on

ഭാവഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ആറ് പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിൻ്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി തുടരുമെന്ന് ​ഗവർണർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.



ഇന്ന് രാത്രി 7.54 ഓടെയാണ് മലയാളത്തിന്റെ പ്രിയ ​ഗായകൻ അന്തരിച്ചത്. ദീർഘകാലം ഗാനരംഗത്തു നിന്നു വിട്ടുനിന്ന ശേഷം മടങ്ങിവരവിനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ഇന്ന് അമല ആശുപത്രിയിൽ സൂക്ഷിക്കും. നാളെ 9 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും. നാളെ 8 മണിക്ക് തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും. 10 മണി മുതല്‍ 12.30 വരെ  സംഗീത നാടക അക്കാദമിയിലും. മറ്റന്നാൾ എട്ട് മണിക്ക് മൃതദേഹം എറണാകുളം പറവൂരിലെ പാലിയത്ത് തറവാട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലത്തെ കുടുംബ വീട്ടിലാണ് സംസ്കാരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com