താൽക്കാലിക വിസി  നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി  ഗവർണർ

താൽക്കാലിക വിസി നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി ഗവർണർ

റെഗുലേഷനിലെ വ്യവസ്ഥകൾ സംബന്ധിച്ച് തർക്കത്തിനു വ്യക്തതവരുത്തേണ്ടത് യുജിസിയാണ്. യുജിസിയെ കേൾക്കാതെയുള്ള വിധി നിയമപരമായി തെറ്റാണെന്ന് അപ്പീലിൽ പറയുന്നു.
Published on

താൽക്കാലിക വിസി നിയമനം സംബന്ധിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി.കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേയാണ് ഗവർണറുടെ അപ്പീൽ. സർക്കാർ നൽകുന്ന പട്ടികയിൽ നിന്നാകണം നിയമനം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അപ്പീൽ ഇന്ന് കോടതി പരിഗണിക്കും.

യുജിസി റെഗുലേഷൻ പ്രകാരം ചാൻസലർക്കാണ് വിസിമാരുടെ നിയമനം നിയമനം നടത്താനുള്ള അധികാരം. റെഗുലേഷനിലെ വ്യവസ്ഥകൾ സംബന്ധിച്ച് തർക്കത്തിനു വ്യക്തതവരുത്തേണ്ടത് യുജിസിയാണ്. യുജിസിയെ കേൾക്കാതെയുള്ള വിധി നിയമപരമായി തെറ്റാണെന്ന് അപ്പീലിൽ പറയുന്നു.

യുജിസി റെഗുലേഷനും സിപ്രീം കോടതി ഉത്തരവും പരിഗണിക്കാതെയാണ് വിസി നിയമനത്തിന് സംസ്ഥാന സർക്കാർ വേഗത്തിൽ നടപടി തുടങ്ങണമെന്ന നിർദേശം. വസ്തുതകൾ പരിഗണിക്കാതെയാണ് നിയമനം തെറ്റാണെന്നു വിധിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണമെന്നാണ് അപ്പീലിൽ ആവശ്യപ്പെടുന്നത്.

News Malayalam 24x7
newsmalayalam.com