കളമശേരിയിൽ പി.വി. അൻവറിൻ്റെ പേരിലുള്ള ഏഴു നില കെട്ടിടം; നാവികസേനയോട് വിശദീകരണം തേടി ഹൈക്കോടതി

നിർമ്മാണം നിർത്തിവെക്കാൻ എൻ.എ ഡി എറണാകുളം കളക്ടർക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. അതു പരിഗണിക്കാതെയാണ് നവീകരണം പൂർത്തീകരിച്ചതെന്നും  ഹർജിയിൽ പറയുന്നു.  ഹർജി വീണ്ടും 25ന് പരിഗണിക്കും.
കളമശേരിയിൽ പി.വി.  അൻവറിൻ്റെ പേരിലുള്ള ഏഴു നില കെട്ടിടം; നാവികസേനയോട് വിശദീകരണം തേടി ഹൈക്കോടതി
Published on

കളമശേരി N A Dയ്ക്ക് സമീപം മുൻ എം.എൽ.എ പി.വി അൻവറിൻ്റെ പേരിലുള്ള ഏഴു നില കെട്ടിടവുമായി ബന്ധപ്പെട്ട്  നാവികസേനയോട് വിശദീകരണം തേടി ഹൈക്കോടതി.കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിൻ്റെ നിർദ്ദേശം. അതീവസുരക്ഷാമേഖലയിൽ അനധികൃതമായാണ് സപ്തനക്ഷത്ര ഹോട്ടലെന്നാണ് ആരോപണം.

നിർമ്മാണം നിർത്തിവെക്കാൻ എൻ.എ ഡി എറണാകുളം കളക്ടർക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. അതു പരിഗണിക്കാതെയാണ് നവീകരണം പൂർത്തീകരിച്ചതെന്നും  ഹർജിയിൽ പറയുന്നു.  ഹർജി വീണ്ടും 25ന് പരിഗണിക്കും. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com