
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്രമഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു... ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വയനാട് ,ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൽപൊട്ടലുണ്ടായത്. ഇടുക്കിയിലും പത്തനംതിട്ടയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു, ഒരാളെ കാണാതായിട്ടുണ്ട്.
കോട്ടയം പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ, വൈക്കം സ്വദേശിയായ പ്രഭാകരൻ നായർ എന്നിവരാണ് മരിച്ചത്. വീടിനു മുകളില്‍ മണ്ണു വീണായിരുന്നു ജോസഫിനിന്റെ മരണം. മണ്ണിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അമ്മ ഗ്രേസിയെ കാണാതായി. ഇവർ രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നത്.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണാണ് ബന്ധുവായ പ്രഭാകരൻ നായരുടെ മരണം.