കേരളം വ്യവസായ നിക്ഷേപത്തിന് യോജിച്ച സ്ഥലം, നിക്ഷേപകർ വരാതിരിക്കാനുള്ള പ്രവർത്തി ആരും നടത്തരുത്: മന്ത്രി പി. രാജീവ്

വ്യവസായ വകുപ്പിന്റെ കണക്ക് ആർക്കും പരിശോധിക്കാം. ഗ്രാമസഭ മോഡൽ സംരംഭക സഭ ഓരോ പഞ്ചായത്തിലും കൊണ്ടുവന്നിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു
കേരളം വ്യവസായ നിക്ഷേപത്തിന് യോജിച്ച സ്ഥലം, നിക്ഷേപകർ വരാതിരിക്കാനുള്ള പ്രവർത്തി ആരും നടത്തരുത്: മന്ത്രി പി. രാജീവ്
Published on


കേരളം വ്യവസായ നിക്ഷേപത്തിന് യോജിച്ച സ്ഥലമാണെന്നും ശശി തരൂർ പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും വ്യവസായ മന്ത്രി പി. രാജീവ്. നിക്ഷേപകർ വരാതിരിക്കാനുള്ള പ്രവർത്തി ആരും നടത്തരുത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കൂടുതൽ നിക്ഷേപം വരണം. കൂടുതൽ തൊഴിൽ വരണം. ചെറുപ്പക്കാർക്ക് കേരളത്തിൽ ജോലി കിട്ടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



നിക്ഷേപം നേരിട്ട് ജിഡിപിയിൽ പ്രതിഫലിക്കില്ല. കേരളം അവരുടെ സ്ഥലത്തിന്റെ 3.22 ശതമാനം സംഭാവന ചെയുന്നു. പ്രതിപക്ഷ നേതാവ് വസ്തുതകളെ കേരളത്തിന് എതിരായി എന്തിന് ഉപയോഗിക്കുന്നു എന്ന് മന്ത്രി ചോദിച്ചു. 23,000 കോടി നിക്ഷേപം കേരളത്തിൽ ഉണ്ടായി. വ്യവസായ വകുപ്പിന്റെ കണക്ക് ആർക്കും പരിശോധിക്കാം. ഗ്രാമസഭ മോഡൽ സംരംഭക സഭ ഓരോ പഞ്ചായത്തിലും കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



ഒരു പ്രൊഫഷണൽ അപ്രോച്ചാണ് വ്യവസായ മേഖലയിൽ നടത്തുന്നത്. 6-7 വർഷം കഴിയുമ്പോൾ വ്യവസായ മേഖലയിൽ കേരളം വലിയ മാറ്റം സംഭവിക്കും. ഇത് ചീട്ട് കൊട്ടാരമല്ല. വസ്തുതകളിൽ ഉറപ്പിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡിൽ എന്തെങ്കിലും തുടങ്ങിയോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോവിഡിന് ശേഷം ലോകത്ത് പുതിയ വ്യവസായം വരുന്നില്ല. എന്നാൽ കേരളത്തിൽ 254 ശതമാനം പുതിയ വ്യവസായം വന്നു എന്നത് നേട്ടമാണ്. ഗ്ലോബൽ ശതമാനത്തിൽ 46 ശതമാനമാണ്. ശതമാനം താരതമ്യത്തിൽ എടുക്കുന്നത് ഒരേ സ്വഭാവത്തിലാണ് എന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ വലിയ വളർച്ച കോവിഡിന് ശേഷം ഉണ്ടായത് എന്നത് കേരളീയർക്ക് അഭിമാനിക്കാം. പ്രതിപക്ഷ നേതാവ് നടത്തുന്നത് നാടിനോടുള്ള ദ്രോഹമാണ്. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടായി. പ്രതിപക്ഷ നേതാവിന് ഓർമ കിട്ടാത്ത പ്രശനം ആയിരിക്കാം. ജനങ്ങൾക്ക് താല്പര്യമുള്ള കാര്യമല്ല അദ്ദേഹം പറയുന്നത്. ചെറുപ്പക്കാരോടുള്ള വലിയ ദ്രോഹമാണ് ചെയുന്നത്. വികസനം നടത്താൻ പ്രതിപക്ഷം സർക്കാരിന്റെ കൂടെ നിൽക്കണം. അതാണ് കേരളം പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com