'മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷൻ ഉത്തരവ് ഭരണഘടനാ ലംഘനം': കേരള മുസ്ലിം ജമാഅത്ത്

ഇത് നാടിൻ്റെ സൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസകേന്ദ്രങ്ങളാണെന്നും കേരള മുസ്ലിം ജമാഅത്ത് പറഞ്ഞു
'മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷൻ ഉത്തരവ്  ഭരണഘടനാ ലംഘനം': കേരള മുസ്ലിം ജമാഅത്ത്
Published on

മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷൻ ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് കേരള മുസ്ലിം ജമാഅത്ത്. ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും സർക്കാരിന്റെ സാമ്പത്തിക സഹായവുമില്ലാതെ ആയിരകണക്കിന് മദ്രസകൾ പ്രവർത്തിക്കുന്നു. ഇത് നാടിൻ്റെ സൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസകേന്ദ്രങ്ങളണെന്നും കേരള മുസ്ലിം ജമാഅത്ത് പറഞ്ഞു.


സച്ചാർ കമ്മീഷൻ പോലും ഇത്തരം സ്ഥാപനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനാണ് ശുപാർശ ചെയ്തത്. ന്യൂനപക്ഷ ജനവിഭാഗങ്ങളെ അരക്ഷിതത്വത്തിലാക്കുന്ന നീക്കത്തിൽ നിന്നും ബാലാവകാശ കമ്മീഷനും കേന്ദ്ര സർക്കാരും പിന്തിരിയണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപെട്ടു.


കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ കത്തയച്ചത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇക്കാര്യത്തിൽ എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായവും ഉയർന്നിരുന്നു.


അതേസമയം, മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ്റെ നീക്കം അപകടകരമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അഭിപ്രായപ്പെട്ടു. മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും കുട്ടികൾക്ക് അറിവ് നൽകുന്നതാണ് മദ്രസകളെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായവും ഉയർന്നിരുന്നു.

മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള നദ്‌വത്തുൾ മുജാഹിദ്ദീനും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്ന കേന്ദ്രസർക്കാർ നീക്കം അപകടകരമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശം കവർന്നെടുക്കാനുള്ള ശ്രമമമാണിതെന്നും സംഘടന അഭിപ്രായപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com