അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. കാസർകോഡ് കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ട്.
എറണാകുളത്ത് പനി പടർന്ന് പിടിക്കുന്നു
എറണാകുളം ജില്ലയിൽ പകർച്ച പനി പടർന്ന് പിടിക്കുന്നു. ഈ മാസം മാത്രം 25,630 പേർക്കാണ് പനി ബാധിച്ചത്. ഇന്നലെ മാത്രം പനി ബാധിച്ചത് 890 പേർക്കാണ്. പശ്ചിമ കൊച്ചിയിലും, ബിനാനിപുരം, ചൂർണ്ണികര, ഇടപ്പള്ളി, ഏലൂർ, മുളന്തുരുത്തി, പട്ടിമറ്റം തുടങ്ങിയ ഇടങ്ങിയ പനി ബാധിതർ കൂടി വരികയാണ്.
ഹൈബ്രിഡ് കഞ്ചാവ് വേട്ട
പെരുമ്പാവൂരിലെ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ മുഖ്യപ്രതികൾ അടക്കം നാല് പേർ കൂടി പിടിയിൽ. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച ആളുകൾ അടക്കമാണ് പിടിയിലായത് നേരത്തെ വൈപ്പിൻ സ്വദേശികളായ ദമ്പതികളെ 18 കോടിയുടെ ലഹരിയുമായി പിടികൂടിയിരുന്നു.
പെൺകുട്ടിയെ കണ്ടെത്താൻ തിരച്ചിൽ
മൂവാറ്റുപുഴ ആറിൽ ജീവനൊടുക്കിയ ദമ്പതികളുടെ കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതം. 6 വയസുകാരിയെ ആണ് ഇനി കണ്ടെത്താൻ ഉള്ളത്. കുട്ടിയുടെ മാതാപിതാക്കളെയും സഹോദരനെയും മൂവാറ്റുപുഴ ആറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്‍മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആറ്റുകാലിൽ ജീവനൊടുക്കിയ ആരതിയുടെ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റവും, ഗാർഹിക പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. ഗാർഹിക പീഡനത്തിനം നടന്നതിനും തെളിവുകൾ ഉണ്ട്. ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായും ഡയറിക്കുറിപ്പിൽ പറയുന്നു. അതുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ
കൊച്ചിയിൽ ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കുണ്ടന്നൂർ ഭാഗത്താണ് പ്രസവം കഴിഞ്ഞ് മണിക്കൂറുകളായ ആൺകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ്.