
സിഎംആർഎൽ എക്സലോജിക് ഇടപാട് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരാറിൽ വിശദമായ അന്വേഷണം നടത്തും. വീണയ്ക്ക് സിഎംആർഎല്ലുമായി കരാർ വന്നത് എങ്ങനെയെന്ന് അന്വേഷിക്കും. കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.
താരസംഘടനയായ 'അമ്മ'യിൽ ഭരണസമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കും. ഭരണസമിതി തെരഞ്ഞെടുപ്പ് രണ്ട് മാസത്തിനുള്ളിൽ നടത്താൻ ഒരുങ്ങി അഡ്ഹോക്ക് കമ്മിറ്റി. രാജിവച്ച് പോയവരെ തിരികെ കൊണ്ട് വരേണ്ടതില്ലെന്നും തീരുമാനം. അതിനിടെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച് പാലാരിവട്ടം പൊലീസ്.
പിറവം പുഴയിൽ ഇന്നലെ മുങ്ങിമരിച്ച യുവതിയെ തിരിച്ചറിഞ്ഞു. പായിപ്ര സ്വദേശി വിജിമോളാണ് മരിച്ചത്. ഇവർക്ക് കാഴ്ച പരിമിതി ഉണ്ടായിരുന്നുവെന്ന് സൂചന. ബിജിമോൾക്കൊപ്പം ഭർത്താവും മകളും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ. കാണാതായ ഭർത്താവിനും മകൾക്കുമായി അന്വേഷണം ആരംഭിച്ചു പൊലീസ്.
ഉത്തർപ്രദേശിൽ ബീഫ് പാകം ചെയ്തെന്നാരോപിച്ച് മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. യുപിയിലെ കൗശാംബിയിലാണ് സംഭവം. വീട്ടിൽ നിന്ന് ഒരു കിലോ വീതം വേവിക്കാത്തതും പാകം ചെയ്തതുമായ ഇറച്ചി കണ്ടെടുത്തതായി പൊലീസ്.
2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ ചോദ്യം ചെയ്ത് എസ്‌ഐടി. തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ. 2025ൽ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ ചോദ്യം ചെയ്യൽ. പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നടന്നത് ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ എട്ട് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു.
ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വീണ്ടും കടുവ. കടുവ പശുവിനെ ആക്രമിച്ചു. വണ്ടിപെരിയാർ പഞ്ചായത്ത് അംഗം മതിയാഴന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവയെ ഒരാഴ്ചയായി വനം വകുപ്പ് നിരീക്ഷിച്ചുവരികയാണ്. എന്നാൽ പ്രദേശത്ത് കടുവയെ കണ്ടെത്താനായില്ല. മൂന്നാറിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ വിട്ട കടുവയാണെന്നാണ് വനം വകുപ്പ് നിഗമനം.
വിലങ്ങാട് വനമേഖലയിൽ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്. മൂന്നുപേരും വനം വകുപ്പിന്റെ കസ്റ്റഡിയിൽ