കോഴിക്കോട് കസബ സ്റ്റേഷനിലെ പോലീസുകാർക്ക് നേരെ ആക്രമണം. പെട്രോളിംഗിനിടെയാണ് ആക്രമണം. മൂന്നംഗ സംഘം ആക്രമിച്ചത് പൊതുസ്ഥലത്തെ മദ്യപാനം തടഞ്ഞതിനുള്ള വിരോധത്തിൽ. സംഭവത്തിൽ സീനിയർ സിപിഒ രഞ്ജിത്ത്, സിപിഒ അനൂപ് ലാൽ എന്നിവർക്ക് പരിക്കേറ്റു.
മുംബൈയിൽ കനത്ത മഴയെ തുടർന്ന് പാൽഘർ, താനെ, പൂനെ, രത്‌നഗിരി ഉൾപ്പെടെ ആറ് ജില്ലകളിൽ റെഡ് അലേർട്ട്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. ബാന്ദ്ര വെസ്റ്റിൽ റോഡ് ഇടിഞ്ഞ് താഴ്ന്നു. ജനങ്ങൾ അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് കോർപറേഷൻ മുന്നറിയിപ്പ്.
മഹാരാജാസ് കോളേജ് ഹോസ്റ്റലിലെ കട്ടിൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പൂർവവിദ്യാർഥി പിടിയിൽ. 2024 കോളേജിൽ നിന്നും ഇറങ്ങിയ അഷ്ട്ടൻ എന്ന വിദ്യാർഥിയാണ് പിടിയിലായത്. കോളേജ് ഹോസ്റ്റലിന് മുന്നിൽ കിടന്നിരുന്ന കട്ടിൽ പോർട്ടർ വാഹനം വിളിച്ച് കടത്താൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.
അബ്ദുൽ റഹീമിന്റെ ക്രൗഡ് ഫണ്ട് വിവാദത്തിൽ നിയമസഹായ സമിതി യോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് 3 മണിക്ക് കാലിക്കറ്റ് ഗേറ്റ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കും. ക്രൗഡ് ഫണ്ടിങ്ങില്‍ കണക്ക് അവതരിപ്പിക്കാത്തതില്‍ പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വിമര്‍ശനം ഉയർന്നിരുന്നു. മോചന ദ്രവ്യം നല്‍കിയതിന് ശേഷം ബാക്കി തുകയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ആവശ്യം. മോചന ദ്രവ്യം നൽകിയതിന് ശേഷം ബാക്കിയുള്ളത് 10 കോടി രൂപയാണ്.
കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം. തൊഴിലാളികളും ഉടമകളുടെയും സംയുക്ത കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. കെഎസ്ആർടിസിക്ക് ജില്ലയിൽ 128 സർവീസുകളാണുള്ളത്. സ്വകാര്യ ബസുകൾക്ക് 70 സർവീസും. ഈ സാഹചര്യവും പരിഗണിച്ച് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.
മലയാള സിനിമയിലെ സ്വാധീനമുള്ള ഒരു പവർ ഗ്രൂപ്പിനെതിരെയാണ് തൻ്റെ പോരാട്ടമെന്ന് ശ്വേത മേനോൻ. ചില കുറ്റാരോപിതർ സാമ്പത്തിക തിരിമറി നടത്തിയതായി ശ്വേത ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു.
മുന്നറിയിപ്പിലാതെ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട കൊച്ചിയിലെ യുഎസ് സ്ഥാപനമായ കൊറോ ഹെൽത്ത് നാളെ നടക്കുന്ന സർക്കാർ തല ചർച്ചയിൽ പങ്കെടുക്കില്ല. പിരിച്ചു വിടൽ നടപടികളുമായി കമ്പനി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ജീവനക്കാർക്ക് നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചിരുന്ന മൂന്ന് മാസത്തെ ശമ്പളം നൽകാൻ തുടങ്ങി. ഇതോടെ സർക്കാർ തല ചർച്ച അട്ടിമറിക്കാനാണ് കമ്പനി നിക്കം. കൊച്ചിയിലും കോഴിക്കോടുമായി 800 പേരെയാണ് കമ്പനി ഒറ്റ ദിവസം പിരിച്ചു മുന്നറിയിപ്പിലാതെ വിട്ടത്.
മൂന്നാറിൽ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ വൻ വിള്ളൽ. പാതയുടെ അശാസ്ത്രീയ നിർമാണമാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പഴയ മുന്നാർ സിഎസ്ഐ പള്ളിക്ക് സമീപത്താണ് വിള്ളൽ രൂപപ്പെട്ടത്. പ്രദേശത്ത് ഗുരുതര അപകട ഭീഷണിയാണ് നിലനിൽക്കുന്നത്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാൻ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഉന്നത ലഷ്കർ ഭീകരൻ സാക്കിർ അഹമ്മദ് ഗാനിയും ഉൾപ്പെട്ടിട്ടുണ്ട്. നുഴഞ്ഞുകയറിയ ഭീകരരും സൈന്യവുമായി ശക്തമായ ഏറ്റുമുട്ടൽ നടന്നു.
തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തരപ്രശ്നം മൂർച്ചിക്കുന്നതിനിടെ മൗനം വെടിഞ്ഞ് മമത ബാനർജി. വിമതർ ബിജെപിയുമായി ചേർന്ന് തൃണമൂലിനെ തകർക്കാൻ ശ്രമിക്കുന്നെന്ന് മമതാ ബാനർജി പറഞ്ഞു. പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോരാട്ടം ശക്തമായി തുടരും. ബിജെപി ഭരണത്തിൽ ജനങ്ങൾ നിരാശരെന്നും മമത ചൂണ്ടിക്കാട്ടി.
താര സംഘടന അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ അതിരൂക്ഷം. നടൻ ടിനിടോമിനെതിരെ അൻസിബ ഇന്ന് മൊഴി നൽകിയേക്കും. ചേരിപ്പോരിൽ കൂടുതൽ താരങ്ങൾ പ്രതികരണവുമായി രംഗത്ത് എത്തിമെന്നാണ് സൂചന. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് ശ്വേതാ മേനോനും അറിയിച്ചു.
കോഴിക്കോട്: സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി സ്വദേശി താന്നിരിക്കംപൊയിൽ പ്രസാദ് ആണ് മരിച്ചത്. ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പൊലീസ് പിടികൂടി. രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്.