കേരളത്തിന് എയിംസ് ഇല്ലെങ്കില്‍ ഞങ്ങളെന്തു ചെയ്യും? ആശങ്കയൊഴിയാതെ കിനാലൂരിലെ നൂറോളം കുടുംബങ്ങള്‍

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
കേരളത്തിന് എയിംസ് ഇല്ലെങ്കില്‍ ഞങ്ങളെന്തു ചെയ്യും? ആശങ്കയൊഴിയാതെ കിനാലൂരിലെ നൂറോളം കുടുംബങ്ങള്‍

സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടില്‍ കേസ്; സുപ്രധാന ഹൈക്കോടതി വിധി ഇന്ന്

സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടിലെ ഇഡി റിപ്പോർട്ടിന്മേൽ കേസ് എടുക്കണം എന്ന ആവശ്യത്തിൽ സുപ്രധാന ഹൈക്കോടതി വിധി ഇന്ന്. പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. അതേസമയം, പ്രാഥമിക അന്വേഷണത്തിനു ശേഷം മതി കേസെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എഫ്ഐആർ വേണമെന്നാണ് ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സമരത്തില്‍നിന്ന് പിന്മാറാതെ ഇന്‍ഡ്യാ സഖ്യം; ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായി നാലാം ദിവസവും രാജ്യ തലസ്ഥാനം സ്തംഭിപ്പിക്കാൻ ഇന്‍ഡ്യാ സഖ്യം. രാഷ്ട്രപതി ഭവനിലേക്ക് ഇന്ന് മാർച്ച്. ഉച്ച കഴിഞ്ഞ് മൂന്നോടെ പാർലമെന്റ് സെന്റർ ഹാളിൽ എത്താൻ പ്രതിപക്ഷ എംപിമാർക്ക് നിർദേശം.

റഷ്യ- യുക്രെയ്ന്‍ സംഘർഷം അവസാനിപ്പിക്കാൻ ചര്‍ച്ച

റഷ്യ- യുക്രെയ്ന്‍ സംഘർഷം അവസാനിപ്പിക്കാൻ യുക്രെയ്ന്‍, യൂറോപ്യൻ അധികൃതരുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ചർച്ചയ്ക്ക് ഇന്ന് തുടക്കമാകും. മിയാമിയിൽ നടക്കുന്ന ചർച്ച രണ്ട് ദിവസത്തോളം നീണ്ടുനിൽക്കുമെന്ന് യുക്രെയ്ൻ പ്രസിഡനന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം യുക്രൈനിലുണ്ടായ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമാധാന ചർച്ചകൾ പുരോഗമിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്. ത്രികക്ഷികളുമായുള്ള സമാധാന ചർച്ചകൾ ഒക്ടോബറിൽ തന്നെയുണ്ടാകുമെന്നും മുൻപ് യുഎസ് അധികൃതർ സൂചിപ്പിച്ചിരുന്നു..

കേരളത്തിന് എയിംസ് ഇല്ലെങ്കില്‍ ഞങ്ങളെന്തു ചെയ്യും? ആശങ്കയൊഴിയാതെ കിനാലൂരിലെ നൂറോളം കുടുംബങ്ങള്‍

എയിംസിനായി കോഴിക്കോട് കിനാലൂരിൽ ഭൂമി വിട്ടുനൽകാൻ കാത്തിരിക്കുന്ന നൂറോളം കുടുംബങ്ങൾ ആശങ്കയിൽ. 2020ൽ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം വന്നതോടെ, നിർദ്ദിഷ്ട പ്രദേശത്തെ ഭൂവുടമകൾക്ക് ഭൂമി വിൽക്കാനോ വാങ്ങാനോ കഴിയാതെയായി. എന്നാൽ എയിംസിൽ തീരുമാകാതിരുന്നതിനാൽ സ്ഥലമേറ്റെടുപ്പ് നടപടികളും പൂർത്തിയായില്ല. എയിംസിൽ കേരളത്തിന് മുൻഗണന ഇല്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചതോടെ ആശങ്കയിലാണ് കിനാലൂരിലുള്ളവർ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി അറിയിക്കാനാണ് തീരുമാനം.

News Malayalam 24x7
newsmalayalam.com