വീണ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇഡി; വിദേശത്തേക്ക് പണം അയച്ചതിനും തെളിവുകള്‍

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
വീണ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇഡി; വിദേശത്തേക്ക് പണം അയച്ചതിനും തെളിവുകള്‍

വീണ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇഡി; വിദേശത്തേക്ക് പണം അയച്ചതിനും തെളിവുകള്‍

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയന്റെ മകള്‍ വീണ ടിക്കെതിരെ തെളിവുണ്ടെന്ന് ഇഡി. വീണ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്നാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തില്‍ പറയുന്നത്. മെയ് 27ന് തിരുവനന്തപുരത്തെ റെയ്ഡില്‍ പിടിച്ചെടുത്ത ഡയറിയില്‍ ഇതിനുള്ള തെളിവുകളുണ്ട്. വിദേശത്തേക്ക് പണം അയച്ചതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അത് ഹവാല ഇടപാടാണെന്നാണ് ഇഡിയുടെ വാദം. വിണയുടെ പങ്കാളിയും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന് ഇതില്‍ മുഖ്യ പങ്കുണ്ടെന്നും ഇഡി പറയുന്നു. വൻ കള്ളപ്പണ ഇടപാടാണ് നടന്നത്. അതില്‍റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ ചിലര്‍ പങ്കാളികളായിട്ടുണ്ട്. ഹവാല ഇടപാടിനുവേണ്ടി 16 പേരുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. മിനിസ്റ്റര്‍ റിയാസ് എന്ന പേരിലാണ് മുഹമ്മദ് റിയാസിന്റെ പേര് സേവ് ചെയ്തിരിക്കുന്നത്. റിയാസിനും ഇടപാടുകളില്‍ പങ്കുണ്ടെന്ന വിവരം കൂടിയാണ് ഇഡി പങ്കുവയ്ക്കുന്നത്.

News Malayalam 24x7
newsmalayalam.com