ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: അപകടത്തിന്റെ പേരില്‍ പദ്ധതി തടയാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് സിപിഐഎം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: അപകടത്തിന്റെ പേരില്‍ പദ്ധതി തടയാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് സിപിഐഎം

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത: അപകടത്തിന്റെ പേരില്‍ പദ്ധതി തടയാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് സിപിഐഎം

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം തടയാൻ ശ്രമമെന്ന ആരോപണവുമായി സിപിഐഎം. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ "തുരങ്കപാതയെ ഞങ്ങൾ എതിർക്കും" എന്ന പ്രസ്താവന സത്യമാവുകയാണോ എന്ന സംശയം ബലപ്പെടുന്നതായി സിപിഐഎം ഏരിയ സെക്രട്ടറി വിനോദ് പറഞ്ഞു. പദ്ധതി അവസാനിപ്പിക്കാൻ അപകടത്തെ കൂട്ടുപിടിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നതെന്ന് മുൻ എംഎൽഎ ലിന്റോ ജോസഫും കുറ്റപ്പെടുത്തി. തുരങ്കപാതയുടെ നിർമാണം താൽക്കാലികമായി നിർത്തിവെച്ചിട്ട് രണ്ടര മാസം പിന്നിടുന്നു. ജൂലൈ ഏഴിന് മേപ്പാടി മുഖത്തുണ്ടായ മണ്ണിടിച്ചിലാണ് നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാന്‍ കാരണം. ടണലിന്റെ ആനക്കാംപൊയിൽ ഭാഗത്ത് ആര്‍എച്ച്എസ് 110 മീറ്ററും എല്‍എച്ച്എസ് 20 മീറ്ററും തുരയ്ക്കല്‍ പൂർത്തിയായിരുന്നു. നിലവിലെ തിരുവമ്പാടി എംഎൽഎ പദ്ധതി പ്രദേശം ഇതുവരെയും സന്ദർശിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

News Malayalam 24x7
newsmalayalam.com