'അതൊക്കെ രഹസ്യാത്മകം'; വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
'അതൊക്കെ രഹസ്യാത്മകം'; വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന്  ആഭ്യന്തര വകുപ്പ്

സര്‍ക്കാരിന്റെ വാടക ഹെലികോപ്റ്റര്‍; കരാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്

സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൻ്റെ കരാർ വിവരങ്ങൾ നൽകാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. കരാർ കമ്പനിയെ കുറിച്ചോ, വാടകയെക്കുറിച്ചോ, ഹെലികോപ്റ്റർ ഇതുവരെ എത്ര മണിക്കൂർ സർവീസ് നടത്തിയെന്ന ചോദ്യത്തിനോ മറുപടിയില്ല. അവയവദാനങ്ങൾക്കായി എത്ര തവണ ഹെലികോപ്റ്റർ ഉപയോഗിച്ചെന്നതും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നിഷേധിച്ചു. വിവരങ്ങൾ രഹസ്യാത്മകമെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തര വകുപ്പ് മറുപടി നൽകിയത് ആകെ നൽകിയ പണത്തിന്റെ കണക്ക് മാത്രമാണ്. ഇതുവരെ സർക്കാർ കരാർ കമ്പനിക്ക് നൽകിയത് 47 കോടിയിലേറെ രൂപയാണ്. രണ്ടരക്കോടിയിലേറെ രൂപ നൽകാൻ ബാക്കിയുണ്ട്.

News Malayalam 24x7
newsmalayalam.com