'മിസ' നാടകത്തിനെതിരായ സംഘപരിവാർ സൈബര്‍വേട്ട; സര്‍ഗാത്മക പ്രതിഷേധമുയരണമെന്ന് പു.ക.സ.

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
'മിസ' നാടകത്തിനെതിരായ സംഘപരിവാർ സൈബര്‍വേട്ട; സര്‍ഗാത്മക പ്രതിഷേധമുയരണമെന്ന് പു.ക.സ.

'മിസ' നാടകത്തിനെതിരായ സംഘപരിവാർ സൈബര്‍വേട്ട; സര്‍ഗാത്മക പ്രതിഷേധമുയരണമെന്ന് പു.ക.സ.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ സംഘപരിവാർ സൈബർവേട്ട നടത്തുകയാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ രാജ്യത്തെമ്പാടും സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. കലാവിഷ്‌കാരങ്ങൾ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്നത് സംഘപരിവാറിന് സഹിക്കാനാവില്ല. രാജ്യത്തുടനീളം കലാകാരന്മാരെയും, എഴുത്തുകാരെയും, സാംസ്‌കാരിക പ്രവർത്തകരെയും അവർ വേട്ടയാടുകയാണ്. 'മിസ' നാടകത്തിനു നേരെയുള്ള സംഘപരിവാർ സൈബർ വേട്ടയിൽ സർഗാത്മക പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്ന് സകല ജനാധിപത്യവാദികളോടും അഭ്യർഥിക്കുന്നതായി പ്രസിഡന്റ് വൈശാഖനും, ജനറല്‍ സെക്രട്ടറി ഡോ. കെ.പി. മോഹനനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലെ നാടകം: ഒരു ഭാഗം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നു: ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാടകം വിവാദമായ സംഭവത്തില്‍ പ്രതികരണവുമായി തിയേറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന് ചിന്നൂസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. അടിയന്തരാവസ്ഥയിൽ തുടങ്ങി ബിജെപി സർക്കാരിന്റെ ഭരണകൂട ഭീകരത വരെയുള്ള കാര്യങ്ങാണ് 'മിസ' സംസാരിക്കുന്നത്. നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സ്നേഹ ലത റെഡ്ഡിയുടെ ജീവിതത്തെ കുറിച്ചാണ് നാടകം സംസാരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇനിയും ചോദ്യങ്ങള്‍ ഉയരുമെന്നും ചിന്നൂസ് ചിലങ്ക ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിന് അതിരൂക്ഷ വിമര്‍ശനം

തൃശൂരില്‍ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിന് അതിരൂക്ഷ വിമര്‍ശനം. ചൈന സോഷ്യലിസ്റ്റ് പാതയിൽ ആണോ എന്ന് സംശയിക്കണം, ചൈനയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാതൃകയാക്കണമോയെന്നും വിമർശനം. മുതലാളിത്ത ഉപരോധത്താൽ ക്യൂബ വലിഞ്ഞു മുറുക്കപ്പെടുമ്പോൾ റഷ്യയും ചൈനയും നോക്കിനിൽക്കുന്നു. സാർവദേശീയ വിഷയങ്ങളിൽ പ്രതിഷേധം നടത്തുന്നതിനപ്പുറം രാജ്യത്തെ ഇടതു സംഘടനകൾ സാർവദേശീയ വിഷയങ്ങളിൽ ഇടപെടൽ നടത്തണം.

ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതൃത്വം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നില്ല. സിജെപി ഏറ്റെടുത്ത് നടത്തിയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകേണ്ടിയിരുന്നത് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആക്കിയ നേതാക്കളുടെ പലരുടെയും പേരുപോലും താഴെത്തട്ടിലെ പ്രവർത്തകർക്ക് അറിയില്ല. നീറ്റ് വിഷയത്തിൽ സിജെപിക്ക് മാത്രമല്ല ഡിവൈഎഫ്ഐക്കും സമരം ഏറ്റെടുത്ത് മുന്നോട്ടുപോകാമായിരുന്നു.

ജെൻസി കാലഘട്ടത്തിനനുസരിച്ച് അടിമുടി സംസ്ഥാന സംഘടനയില്‍ മാറ്റം വരണം. ഡിവൈഎഫ്ഐ നേതാക്കളുടെ വസ്ത്രധാരണത്തിൽ പോലും മറ്റം വരണം. പരമ്പരാഗത രീതികളിൽ നിന്ന് മാറി ജെൻസികളെ ആകർഷിക്കാൻ ആകും വിധം പ്രവർത്തനത്തിൽ മാറ്റം വരണം. ഇന്നത്തെ തലമുറയിലെ ഡിവൈഎഫ്ഐ നേതാക്കൾക്കും രാഷ്ട്രീയ വിദ്യാഭ്യാസമില്ല. രാഷ്ട്രീയ വീക്ഷണവും കാഴ്ചപ്പാടുകളും നേതാക്കൾക്കുമില്ല. ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കാനും അകറ്റിനിർത്താനും ഡിവൈഎഫ്ഐ ശ്രദ്ധിക്കണം. ഡിവൈഎഫ്ഐയിൽ ഇല്ലാതാകുന്ന സ്ത്രീ സാന്നിധ്യം വർധിപ്പിക്കണം എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍.

News Malayalam 24x7
newsmalayalam.com