മഞ്ഞുമ്മൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം. 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു. ശ്രീ കുമാര വിലാസം സഭയുടെ കീഴിലുള്ള ക്ഷേത്രമാണിത്. ഇന്നലെ അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കളമശേരി മേഖലയിലെ നിരവധി അമ്പലങ്ങളിൽ അടുത്തിടെ മോഷണം നടന്നിരുന്നു.