അഞ്ചലിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ആൺ സുഹൃത്ത് പിടിയിൽ
കൊല്ലം അഞ്ചലിൽ 49 കാരിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കൂടെ താമസിച്ച് വന്നിരുന്ന ആൺ സുഹൃത്താണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ലിസിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺസുഹൃത്ത് കല്ലമ്പലം സ്വദേശി റെജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏഷ്യൻ ഗെയിംസ്; ലോങ്ജംപിൽ മെഡൽ ലക്ഷ്യമിട്ട് മലയാളി താരം ആൻസി സോജൻ ഇന്നിറങ്ങും
ഏഷ്യൻ ഗെയിംസിൽ ഏട്ടാം ദിനവും മെഡൽ പ്രതീക്ഷയിൽ ഇന്ത്യ. ലോങ്ജംപിൽ മെഡൽ ലക്ഷ്യമിട്ട് മലയാളി താരം ആൻസി സോജൻ ഇന്നിറങ്ങും. സ്ക്വാഷിൽ ഇന്ത്യക്ക് സ്വർണപ്രതീക്ഷ...
ഷൂട്ടിങ്ങിൽ മെഡൽ പ്രതീക്ഷയുമായി മനു ഭാക്കർ റേഞ്ചിലേക്കെത്തും... ബോക്സിങ്, ഭാരോദ്വഹനം അടക്കമുള്ള ഇനങ്ങളിലും ഇന്ത്യക്ക് പ്രതീക്ഷ....
ബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും; നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് പണിമുടക്ക്
നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് പണിമുടക്കായതിനാൽ ഇന്ന് പ്രവൃത്തിദിനം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കി. എടിഎമ്മുകളിൽ പണം ഉറപ്പാക്കുമെന്ന് ബാങ്കുകൾ. പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾ മുടങ്ങില്ല.
കോക്രോച്ച് ജനതാ പാർട്ടി യോഗം ഇന്ന് കൊച്ചിയിൽ; ദേശീയ ഭാരവാഹികൾ പങ്കെടുക്കും
കേരളത്തിൽ സുപ്രധാന ചുവടുവെപ്പിന് കോക്രോച്ച് ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനവും പ്രവർത്തക സംഗമവും ഇന്ന് കൊച്ചിയിൽ. ദേശീയ ഭാരവാഹികൾ പങ്കെടുക്കും. ജില്ലാ ഘടകങ്ങൾ രൂപീകരിക്കുന്നതിൽ ഉൾപ്പെടെ നിർണായക ചർച്ച.
സിപിഐഎമ്മിൻ്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആലപ്പുഴയിൽ തുടരുന്നു
സിപിഐഎമ്മിൻ്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആലപ്പുഴയിൽ തുടരുന്നു. ജില്ലയിലെ വിഭാഗീയതയും നേതൃത്വത്തിൻ്റെ പോരായ്മകളും യോഗത്തിൽ ചർച്ചയ്ക്ക് വരും. ജില്ലാ കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അഴിച്ചുപണിക്ക് സാധ്യത. നിർണായക യോഗത്തിൽ പിണറായി വിജയൻ ഇന്നും പങ്കെടുക്കും.
തലസ്ഥാനത്ത് വീണ്ടും വൻ എംഡിഎംഎ വേട്ട; 2 യുവാക്കൾ പിടിയിൽ
തലസ്ഥാനത്ത് വീണ്ടും വൻ എംഡിഎംഎ വേട്ട. 105 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ പിടിയിൽ. ആകാശ്, അരവിന്ദ് എന്നിവരാണ് എക്സൈസിൻ്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്നാണെന്ന് എക്സൈസ് അറിയിച്ചു.
ഓണം ബംപർ ഭാഗ്യശാലിയെ തേടി കേരളം; ഒന്നാംസമ്മാനമായ 30 കോടി കണ്ണൂർ തളിപ്പറമ്പിലെ സുജിത് വിറ്റ ടിക്കറ്റിന്
ഓണം ബംപർ ഭാഗ്യശാലിയെ തേടി കേരളം. ഒന്നാംസമ്മാനമായ 30 കോടി കണ്ണൂർ തളിപ്പറമ്പിലെ സുജിത് വിറ്റ ടിക്കറ്റിന്. ടിക്കറ്റ് വാങ്ങിയ ആളെ അറിയില്ലെന്ന് സുജിത് പറഞ്ഞു. തളിപ്പറമ്പിലോ സമീപ പ്രദേശങ്ങളിലോ ഉള്ള ആളെന്ന് സംശയം.
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനം ഇന്ന് തിരുവനന്തപുരത്ത്
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ബാറ്റിംഗിൽ പ്രതീക്ഷയോടെ ഇന്ത്യ.
മലമ്പുഴയിൽ മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; രണ്ടാനച്ഛനെ മകൻ കുത്തിക്കൊന്നു
മലമ്പുഴയിൽ മദ്യപാനത്തിനിടെ വാക്കുതര്‍ക്കം. പാലക്കാട് മലമ്പുഴയിൽ രണ്ടാനച്ഛനെ മകൻ കുത്തിക്കൊന്നു. മലമ്പുഴ ആനകല്ല് കുരുത്തിക്കടവ് സ്വദേശി വിനോദാണ് കൊല്ലപ്പെട്ടത്. മകൻ സതീഷ് ഒളിവിൽ. വീണ്ടും സതീഷ് മദ്യം ചോദിച്ചതാണ് തർക്കത്തിന് കാരണം.