കൊട്ടാരക്കരയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവം; ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി ഡിഎംഒ

ഇന്നത്തെ പ്രധാന വാർത്തകൾ
കൊട്ടാരക്കരയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവം; ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി ഡിഎംഒ

കൊട്ടാരക്കരയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവം; ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി ഡിഎംഒ

കൊല്ലം കൊട്ടാരക്കരയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി ഡിഎംഒ. ഡോ. രേഖ കൃഷ്ണ രോഗിയോട് ഇടപെട്ട രീതി ശരിയായില്ല. ഡോക്ടർക്ക് എതിരെ വകുപ്പ് തല നടപടി സ്വീകരിക്കാമെന്ന് ഡിഎംഒയുടെ ശുപാർശ. ഡോക്ടറെ കാഷ്വാലിറ്റി ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റി നിയമിക്കണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് അൻ്റോണിയോ റൂഡിഗ

അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് അൻ്റോണിയോ റൂഡിഗർ. ജർമൻ പ്രതിരോധ താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. മനോഹരമായ യാത്രയിൽ ഒപ്പം നിന്നവർക്ക് നന്ദിയെന്ന് താരം പറഞ്ഞു. ക്ലബ് ഫുട്ബോളിൽ ശ്രദ്ധ ചെലുത്തുമെന്നും റൂഡിഗർ അറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; പാകിസ്ഥാനിലെ ഏഴ് താരങ്ങളെ മാറ്റിയതിനെതിരെ മുൻതാരങ്ങൾ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പാകിസ്ഥാൻ ക്രിക്കറ്റിൽ വിവാദം പുകയുന്നു. ഏഴ് താരങ്ങളെ മാറ്റിയതിനെ എതിർത്ത് മുൻതാരങ്ങൾ രംഗത്ത്. പിസിബിയെ വിമർശിച്ച് അഫ്രീദിയും മിയാൻദാദും അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നു.മണ്ടൻ തീരുമാനം താരങ്ങളുടെ ആത്മവിശ്വാസം തകർക്കുമെന്ന് മുന്നറിയിപ്പും നൽകി.

മുല്ലപ്പെരിയാർ ഡാമിൻ്റെ  ബലപരിശോധന; ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടാൻ ഒരുങ്ങി കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ബലപരിശോധനയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടാൻ ഒരുങ്ങി കേരളം. ഇന്നത്തെ യോഗത്തിൽ സംസ്ഥാനം നിലപാട് വ്യക്തമാക്കും. അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. വിദഗ്ദ്ധ സമിതി റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം ഉണ്ടാകും.

കോഴിക്കോട് കാർ നിയന്ത്രണം വിട്ട് മതിലിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട് കാർ നിയന്ത്രണം വിട്ട് മതിലിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മരിച്ചത് ചേവായൂർ സ്വദേശി സുധാകരൻ. തീപിടിച്ച കാറിൽ കുടുങ്ങിപ്പോയ സുധാകരനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

നേപ്പാൾ പ്രളയദുരന്തം; മരണസംഖ്യ 1080 ആയി ഉയർന്നു

നേപ്പാൾ പ്രളയദുരന്തത്തിൽ മരണസംഖ്യ 1080 ആയി ഉയർന്നു. നാലായിരത്തിലേറെ പേർ ഇപ്പോഴും കാണാമറയത്താണ് ഉള്ളത്. കാണാതായവരിൽ അഞ്ഞൂറിലധികം വിദേശപൗരൻമാരും ഉൾപ്പെടും. ജലവൈദ്യുത പ്ലാൻ്റ് നിർമാണസ്ഥലത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നു.

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; ഇറാനിൽ യുഎസ്  വ്യോമാക്രണത്തിൽ ഒരു കുട്ടി അടക്കം 4 പേർ കൊല്ലപ്പെട്ടു

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രണത്തിൽ ഒരു കുട്ടി അടക്കം 4 പേർ കൊല്ലപ്പെട്ടു. വിവാഹചടങ്ങിനിടെ മിസൈൽ പതിച്ച് അൻപതിലധികം പേർക്ക് പരിക്ക്. കുവൈത്തിലും ബഹ്റൈനിലും യുഎസ് വ്യോമതാവളങ്ങളിൽ ഇറാൻ പ്രത്യാക്രമണം നടത്തി.

പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രമേയം

പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രമേയം. മലപ്പുറം മൊറയൂർ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയാണ് പ്രതിഷേധ പ്രമേയമിറക്കിയത്. പാർട്ടി ഭാരവാഹികളായ പലരെയും പരിഗണിക്കാതെയാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതെന്ന് ആരോപണം. മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് നിർദേശിച്ചവരെ പരിഗണിക്കാതെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും വിമർശനമുണ്ട്.

കണ്ണൂർ അടക്കാത്തോട് ശാന്തിഗിരിയിൽ വീട്ടുമുറ്റത്ത് കാട്ടാന

കണ്ണൂർ അടക്കാത്തോട് ശാന്തിഗിരിയിൽ വീട്ടുമുറ്റത്ത് കാട്ടാന. അട്ടക്കുളം രാജൻ്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലർച്ചെ കാട്ടാന എത്തിയത്.

News Malayalam 24x7
newsmalayalam.com