ഓപ്പറേഷൻ തൂഫാൻ; കൊല്ലത്ത് എംഡിഎംഎ പിടികൂടി

ഇന്നത്തെ പ്രധാന വാർത്തകൾ
ഓപ്പറേഷൻ തൂഫാൻ; കൊല്ലത്ത് എംഡിഎംഎ പിടികൂടി

ഓപ്പറേഷൻ തൂഫാൻ; കൊല്ലത്ത് എംഡിഎംഎ പിടികൂടി

കൊല്ലത്ത് എംഡിഎംഎ പിടികൂടി. 14.060 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കുളപ്പാടം സ്വദേശി അലിഫ് കസ്റ്റഡിയിൽ. കണ്ണനെല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

നേഷൻസ് ലീഗ്; ഫ്രാൻസ്-ഇറ്റലി സൂപ്പർ പോരാട്ടം സമനിലയിൽ

നേഷൻസ് ലീഗിലെ ഫ്രാൻസ്-ഇറ്റലി സൂപ്പർ പോരാട്ടം സമനിലയിൽ കലാശിച്ചു. തുർക്കിയെ മൂന്ന് ഗോളിനാണ് ബെൽജിയം തോൽപ്പിച്ചത്. ഇംഗ്ലണ്ട് ഇന്ന് ക്രൊയേഷ്യയെ നേരിടും. സ്പെയിനും ചെക്ക് റിപ്പബ്ലിക്കും ഇന്ന് ഏറ്റുമുട്ടും.

ഇന്ത്യ-ബ്രസീൽ ചരിത്ര പോരാട്ടം ഇന്ന് കൊൽക്കത്തയിൽ; ഇന്ത്യൻ നിരയിൽ നാല് മലയാളികൾ

ഇന്ത്യ-ബ്രസീൽ ചരിത്ര പോരാട്ടം ഇന്ന് കൊൽക്കത്തയിൽ. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ലോകകപ്പിലെ തിരിച്ചടി മറക്കാനാണ് കാനറിപ്പട തയ്യാറെടുക്കുന്നത്. ഇന്ത്യൻ ഫുട്ബോളിൻ്റെ കരുത്ത് കാണിക്കാൻ ആവും ഖാലിദ് ജമീലും സംഘവും ഇന്നിറങ്ങുക.

ഗ്യാനേഷ് കുമാറിൻ്റെ രാജി; ഡൽഹിയിൽ ഇന്നും പ്രതിഷേധം

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും വൻ പ്രതിഷേധത്തിന് സാധ്യത. ജന്തർ മന്തറിലേക്ക് ഉച്ചയോടെ മാർച്ച് നടത്തുമെന്ന് ഐസ അറിയിച്ചു. കനത്ത സുരക്ഷാക്രമീകമരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിട്ടുള്ളത്. രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് പോകുകയാണ്. സിജെപിയുടെ ജന്തർമന്തർ മാർച്ച് ഈമാസം 10ന് നടക്കും.

മന്ത്രിമാർക്കും എംഎൽഎമാർക്കും പെരുമാറ്റച്ചട്ട പരിശീലനം; പരിപാടി ഇന്ന് മലപ്പുറം വാഴയൂരിൽ

ആഡംബര കാർ വിവാദത്തിനിടെ മുസ്ലിം ലീഗിലെ പെരുമാറ്റച്ചട്ടം പഠിക്കാൻ മന്ത്രിമാരും എംഎൽഎമാരും. പ്രത്യേക പരിശീലന പരിപാടി ഇന്ന് മലപ്പുറം വാഴയൂരിൽ നടക്കും. അടൂർ പ്രകാശിൻ്റെ പരസ്യപ്രതികരണത്തിൽ ലീഗിൽ കടുത്ത അതൃപ്തി. ബോർഡ് - കോർപ്പറേഷൻ സ്ഥാനങ്ങളിലും ഇന്ന് പ്രാഥമിക ചർച്ചയ്ക്ക് സാധ്യത.

കണ്ണൂർ ശ്രീകണ്ഠപുരം നഗരസഭയിൽ യുഡിഎഫ് ഹർത്താൽ

കണ്ണൂർ ശ്രീകണ്ഠപുരം നഗരസഭയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. നഗരസഭ ചെയർമാനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു എന്നാരോപിച്ചാണ് ഹർത്താൽ. സ്ഥലത്ത് വൻ പൊലീസ് സന്നാഹം.

News Malayalam 24x7
newsmalayalam.com