അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്; ഇരട്ടയാറിൻ്റെ ഷട്ടറുകൾ തുറന്നിട്ടില്ല

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ
അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്; ഇരട്ടയാറിൻ്റെ ഷട്ടറുകൾ തുറന്നിട്ടില്ല

വിഴിഞ്ഞം ബോട്ടപകടം;  മത്സ്യതൊഴിലാളി ജോണിനെ കാണാതായിട്ട് അഞ്ച് ദിവസം

വിഴിഞ്ഞത്തെ ബോട്ടപകടത്തിൽ മത്സ്യതൊഴിലാളി ജോണിനെ കാണാതായിട്ട് അഞ്ച് ദിവസം. തിരച്ചിലിന് നേവിയുടെ സഹായം തേടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോസ്റ്റൽ പൊലീസ് ഇന്നും പരിശോധന നടത്തും.

ചെങ്ങന്നൂർ പാണ്ടനാട് വെള്ളക്കെട്ടിൽ വീണു മരണം

ചെങ്ങന്നൂർ പാണ്ടനാട് വെള്ളക്കെട്ടിൽ വീണു മരണം. പാണ്ടനാട് മിത്രമഠം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പാണ്ടനാട് സ്വദേശി ശിവദാസ് ആണ് മരിച്ചതെന്നാണ് സംശയം. ഇന്നലെ രാത്രി ശിവദാസ് വീട്ടിൽ ഇറങ്ങിയിരുന്നു. പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടിൽ ആണോ എന്ന് അറിയാനായിരുന്നു പോയത്.

അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്; ഇരട്ടയാറിൻ്റെ ഷട്ടറുകൾ തുറന്നിട്ടില്ല

കെഎസ്ഇബിക്ക് കീഴിലുള്ള അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് തുടരുന്നു. ഇടുക്കിയിലെ മൂന്ന് ഡാമുകളിൽ റെഡ് അലേർട്ട്. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകളിൽ കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു ഇരട്ടയാറിൻ്റെ ഷട്ടറുകൾ തുറന്നിട്ടില്ല. തൃശൂർ പെരിങ്ങൽകുത്ത് ഡാമിലും കോഴിക്കോട് കുറ്റ്യാടി ഡാമിലും റെഡ് അലർട്ട്. ഇരു ഡാമുകളിൽ നിന്നും നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.

News Malayalam 24x7
newsmalayalam.com