കോട്ടയം ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ
കോട്ടയം ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

നിർണായക മന്ത്രിസഭായോഗം ഇന്ന്; ദുരിതബാധിതർക്കുള്ള പാക്കേജ് പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന്. ദുരിതബാധിതർക്കുള്ള പാക്കേജ് പ്രഖ്യാപിച്ചേക്കും. കൃഷിനാശം സംഭവിച്ചവർക്കുള്ള സാമ്പത്തികസഹായവും തീരുമാനിക്കും. മഴ തുടരുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ചയാകും.

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത എന്ന് മുന്നറിയിപ്പ്. നാളെ രാത്രി വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രതപാലിക്കണം എന്ന് നിർദേശം. ചെറിയ വള്ളങ്ങളും മത്സ്യബന്ധന യാനങ്ങളും കെട്ടി സൂക്ഷിക്കണം എന്നും കാലവസ്ഥാവകുപ്പ് അറിയിച്ചു.

കോട്ടയം ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

കോട്ടയം, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ റെഡ് അലേർട്ട്. ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും സാധ്യത.

News Malayalam 24x7
newsmalayalam.com