സിഡ്നി ഷോ മാറ്റിവെച്ചു; നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ
സിഡ്നി ഷോ മാറ്റിവെച്ചു; നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല

ഗുരുവായൂർ തൈക്കാട് മോഷണം; പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

ഗുരുവായൂർ തൈക്കാട് മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശികളായ 17 , 15 വയസ്സുകാരന്മാരാണ് പിടിയിലായത്. തൈക്കാട് പള്ളി റോഡിലെ രണ്ട് കടകളിലായാണ് ഇരുവരും മോഷണം നടത്തിയത്. രണ്ട് കടകളിൽ നിന്നായി 16,000 ഓളം രൂപയാണ് പ്രതികൾ ചേർന്ന് അപഹരിച്ചത്. ഗുരുവായൂർ ടെമ്പിൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

സിഡ്നി ഷോ മാറ്റിവെച്ചു; നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടാത്തതിനെ തുടർന്ന് സിഡ്നിയിൽ നടത്താനിരുന്ന ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴിച്ച് ബാക്കി താരങ്ങൾ സിഡ്നിയിൽ എത്തി. പരിപാടിക്ക് ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞു മോഹൻലാൽ. മറ്റൊരു ദിവസം പരിപാടി ഉണ്ടാക്കുമെന്നും മോഹൻലാൽ പറഞ്ഞു.

കണ്ണൂർ മട്ടന്നൂരിൽ കനാൽ ഇടിഞ്ഞ് വെള്ളമൊഴുകി

കണ്ണൂർ മട്ടന്നൂരിൽ കനാൽ ഇടിഞ്ഞ് വെള്ളമൊഴുകി. അപകട ഭീഷണിയെ തുടർന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാര കനാലാണ് ഇന്നലെ രാത്രി ഇടിഞ്ഞത്.

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാരിൻ്റെ കത്ത്

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാരിൻ്റെ കത്ത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചീഫ് സെക്രട്ടറിയാണ് നിർദേശം നൽകിയത്. കേന്ദ്രസർക്കാർ നിർദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കണം എന്നാണ് ഉത്തരവ്. കേന്ദ്രസർക്കാർ നിർദേശം പൂർണമായും പാലിക്കുമെന്ന് കത്തിൽ ചീഫ് സെക്രട്ടറി പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചത് വിവാദമായിരുന്നു.

കെസിഎ സ്റ്റേഡിയം നിർമാണം; നെല്ല് വയൽ നികത്താൻ സർക്കാർ അനുമതി

കെസിഎ സ്റ്റേഡിയം നിർമാണത്തിന് നെല്ല് വയൽ നികത്താൻ സർക്കാർ അനുമതി. ആലുവ ചെങ്ങമനാട് പഞ്ചായത്തിലെ പത്ത് ഏക്കർ നെല്ല് വയൽ നികത്താനാണ് അനുമതി നൽകിയത്. നേരത്തെ നെല്ല് വയൽ തണ്ണീർതട നിയമപ്രകാരം അനുമതി നിഷേധിച്ചിരുന്നു. നെല്ല് വയൽ തണ്ണീർതട നിയമത്തിലെ ' പൊതു ആവശ്യം ' എന്ന ചട്ടം ചൂണ്ടികാണിച്ചാണ് പുതിയ അനുമതി. രാജ്യാന്തര ക്രിക്കറ്റ്‌ സ്റ്റേഡിയം നിർമ്മിക്കാനാണ് കെസിഎ ലക്ഷ്യമിടുന്നത്

സിനിമ പ്രൊമോഷൻ;  തമിഴ് നടൻ സൂര്യ തിരുവനന്തപുരത്ത് എത്തി

തമിഴ് നടൻ സൂര്യ തിരുവനന്തപുരത്ത് എത്തി. പുതിയ ചിത്രമായ വിശ്വനാഥ്‌ ആൻഡ് സൺസിൻ്റെ പ്രൊമോഷൻ്റെ ഭാഗമായാണ് സൂര്യ തിരുവനന്തപുരത്ത് എത്തിയത്. ആഗസ്ത് 14 നാണ് ചിത്രത്തിൻ്റെ ആഗോള റിലീസ്.

ബേപ്പൂരിൽ മോഷണ കേസ്; പ്രതി പിടിയിൽ

കോഴിക്കോട് ബേപ്പൂരിലെ മോഷണ കേസിലെ പ്രതി പിടിയിൽ. പള്ളി കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന വയനാട് സ്വദേശിയാണ് പൊലീസ് പിടിയിലായത്. നൂറോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സുൽത്താൻ ബത്തേരി സ്വദേശി ഷംസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാലിയം ജംഇയ്യത്ത് സംഘത്തിൻ്റെ ഓഫിസിൻ്റെ പൂട്ട് പൊളിച്ച് 10,000 രൂപമോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസ്. ആലുവ സൈബർ പൊലീസാണ് കേസ് എടുത്തത്. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ഇട്ടതിനാണ് കേസ്.

മൈസൂരു -ബെംഗളുരൂ ഹൈവേയിൽ കെഎസ്ആർടിസി ബസ് അപകടം; രണ്ടു പേർ മരിച്ചു, നാലു പേരുടെ നില ഗുരുതരം

മൈസൂരു -ബെംഗളുരൂ ഹൈവേയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. രണ്ടു പേർ മരിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന് രാത്രി 9.30യോടെ യാത്ര തിരിച്ച ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മാണ്ഡ്യക്ക് സമീപം രാംനഗറിലാണ് അപകടം ഉണ്ടായത്. ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഡിപ്പോയിലെ ബസാണ്.

News Malayalam 24x7
newsmalayalam.com