തിരുവല്ലം ബൈപ്പാസിൽ അപകടം; രണ്ട് സ്ത്രീകൾ ബൈക്കിടിച്ച് മരിച്ചു
തിരുവല്ലം ബൈപ്പാസിൽ വീണ്ടും അപകടം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ രണ്ട് സ്ത്രീകൾ ബൈക്കിടിച്ച് മരിച്ചു. തിരുവല്ലം പാലത്തിന് സമീപം കരിമ്പ് വിള ജംഗ്ഷനിലാണ് സംഭവം. ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്. ഇവർ സഹോദരങ്ങളാണ്.
അർജുൻ ആയങ്കിയുടെ സഹോദരനും പിടിയിൽ
അർജുൻ ആയങ്കിയുടെ സഹോദരനും പിടിയിൽ. അജയനാണ് നടക്കാവ് പൊലീസിൻ്റെ പിടിയിലായത്.
അർജുൻ ആയങ്കിയെ രാത്രിയോടെ എറണാകുളത്ത് എത്തിക്കും
അർജുൻ ആയങ്കിയെ രാത്രിയോടെ എറണാകുളത്ത് എത്തിക്കും. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ എടുക്കാൻ എറണാകുളത്ത് നിന്ന് പൊലീസ് പുറപ്പെട്ടു. ഇന്ന് രാത്രിയോടേ കൊച്ചിയിൽ എത്തിക്കാൻ നീക്കം. അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് കേസുകളാണ് എറണാകുളം റൂറൽ പോലീസ് രജിസ്റ്റർ ചെയ്തത്.
പൊലീസിനെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് എഡിജിപി പി. വിജയൻ
പൊലീസിനെ കുറെ വെല്ലുവിളിച്ചു എന്ന തോന്നലാണ് അർജുൻ ആയങ്കി ഉണ്ടായതെന്ന് എഡിജിപി പി. വിജയൻ. പൊലീസിനെ വെല്ലുവിളിക്കൽ സമൂഹത്തെ വെല്ലുവിളിക്കലിന് തുല്യമാണ്. പൊലീസിനെ വെല്ലുവിളിച്ച് കമൻ്റിട്ടവരെയും പിന്നാലെ കിട്ടുമെന്നും എഡിജിപി പറഞ്ഞു. ആയങ്കിയെ വെടിവെക്കാൻ പൊലീസ് നിർദേശം നൽകിയിട്ടില്ലെന്നും എഡിജിപി പി. വിജയൻ പറഞ്ഞു.
അർജുൻ ആയങ്കി അറസ്റ്റിൽ;
പിടിയിലായത് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന്
പൊലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന അർജുൻ ആയങ്കി അറസ്റ്റിൽ. പിടിയിലായത് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ്. ഓടിച്ചിട്ടാണ് പിടിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.